Sports
ബ്ലാസ്റ്റേഴ്‌സിന് കൊല്‍ക്കത്തക്കെതിരെ സമനിലബ്ലാസ്റ്റേഴ്‌സിന് കൊല്‍ക്കത്തക്കെതിരെ സമനില
Sports

ബ്ലാസ്റ്റേഴ്‌സിന് കൊല്‍ക്കത്തക്കെതിരെ സമനില

Subin
|
4 Jun 2018 3:01 PM GMT

നിലവില്‍ 15 മത്സരങ്ങളില്‍ നിന്നും 21 പോയിന്റോടെ പോയിന്റ് ടേബിളില്‍ അഞ്ചാമതാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 

കേരള ബ്ലാസ്റ്റേഴ്‌സ് എടികെ കൊല്‍ക്കത്ത മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. മത്സരത്തില്‍ രണ്ട് തവണ മുന്നിലെത്തിയ ശേഷമാണ് സന്ദര്‍ശകരായ കേരള ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്.

Dimitar Berbatov opens his #HeroISL account with this sublime strike 👏#LetsFootball #KOLKER https://t.co/XV0KodN8Pz pic.twitter.com/7xlT9N4sht

— Indian Super League (@IndSuperLeague) February 8, 2018

ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി ഗുഡ്‌ജോണ്‍ ബാല്‍വിന്‍സണും(33') ബെര്‍ബറ്റോവും(55') ഗോളുകള്‍ നേടിയപ്പോള്‍ റയാന്‍ ടെയ്‌ലറും(38') ടോം തോര്‍പെയും(75') കൊല്‍ക്കത്തയുടെ മറുപടി ഗോളുകള്‍ കണ്ടെത്തി. കേരള ബ്ലാസ്‌റ്റേഴ്‌സിന് ലീഗില്‍ ഇനി മൂന്നു മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നിലവില്‍ 15 മത്സരങ്ങളില്‍ നിന്നും 21 പോയിന്റോടെ പോയിന്റ് ടേബിളില്‍ അഞ്ചാമതാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്.

Similar Posts