Sports
ഫ്രാന്‍സ് ഫൈനലില്‍ഫ്രാന്‍സ് ഫൈനലില്‍
Sports

ഫ്രാന്‍സ് ഫൈനലില്‍

Ubaid
|
4 Jun 2018 10:18 PM GMT

ജര്‍മ്മനിയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ഫൈനലില്‍ പ്രവേശിച്ചത്

യൂറോ കപ്പില്‍ ഫ്രാന്‍സ് - പോര്‍ച്ചുഗല്‍ ഫൈനല്‍. സെമിയില്‍ ജര്‍മനിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സിന്റെ സെമി പ്രവേശം. ഫ്രാന്‍സിനായി ഗ്രീസ്മാന്‍ ഇരട്ടഗോള്‍ നേടി. ഞായറാഴ്ചയാണ് ഫൈനല്‍ .വേഗതയാണ് യൂറോപ്യന്‍ ഫുട്ബോളണെന്നതിന്റെ ഉദാഹരണമായിരുന്നു മത്സരം. കൌണ്ടര്‍ അറ്റാക്കുകള്‍ കൊണ്ട് തുടക്കം മുതല്‍ ഇരു ടീമുകളും കളം നിറഞ്ഞു. ആറ് പതീറ്റാണ്ടിനിടയില്‍ ഫ്രാന്‍സിനോട് തോറ്റിട്ടില്ലെന്ന ചരിത്രം ഓര്‍മിപ്പിച്ച് ജര്‍മനി കൂടുതല്‍ അപകടകാരികളായി.

പന്ത് കൂടുതല്‍‌ സമയം കൈവശം വെച്ച ജര്‍മനിയെ ഞെട്ടിച്ച് ഫ്രാന്‍സിന്റെ ഗോളെത്തി. ജര്‍മന്‍ നായകന്‍ ബാസ്റ്റിന്‍ ഷ്വാന്‍സ്റ്റൈഗറുടെ കയ്യില്‍ പന്ത് തട്ടിയപ്പോള്‍ റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുത്ത ഗ്രീസ്മാന്റെ ബൂട്ടിന് ചരിത്രം മാറ്റിയെഴുതാനുള്ള ശക്തിയുണ്ടായിരുന്നു. രണ്ടാം പകുതിയിലും പന്ത് കയ്യില്‍ വെച്ചതും ആക്രമണം നടത്തിയതും ജര്‍മനിയാണ്. ഫ്രഞ്ച് നായകന്‍ ഹ്യൂഗോ ലോറിസിനെ മറികടക്കാനുള്ള പ്രാപ്തി പക്ഷേ അതിനുണ്ടായില്ല. ഇതിനിടയില്‍ ജര്‍മ്മന്‍ സെന്റര്‍ ബാക്ക് ജെറോം ബോട്ടെങ് പരിക്കേറ്റ് പുറത്തേക്ക്. ബോട്ടെങില്ലാത്ത ജര്‍മന്‍ പ്രതിരോധം ദുര്‍ബലമായി. ഇത് രണ്ടാം ഗോളിനുള്ള കാരണമായി. പൂര്‍ണമായും പോള്‍ പോഗ്ബക്ക് അവകാശപ്പെട്ട ഗോള്‍. ആറ് ഗോളോടെ ഗ്രീസ്മാന്‍ ടൂര്‍ണമെന്റിലെ സുവര്‍ണബൂട്ടിനുള്ള പോരാട്ടത്തില്‍ ബഹുദൂരം മുന്നിലെത്തി. പിന്നെയും അവസരങ്ങള്‍ ഏറെ കിട്ടി ലോകചാമ്പ്യന്‍മാര്‍ക്ക്. ഗോളടിക്കാന്‍ മറന്ന ജര്‍മനിയുടെ മുന്നേറ്റനിരയെ കണ്ട് പരിശീലകന്‍ ക്ഷുഭിതനായി. ഒടുവില്‍ മത്സരത്തിന് മുമ്പ് ജെറാഡും സിസോക്കോയും പറഞ്ഞത് പോലെ ഫ്രാന്‍സ് കണക്കുകള്‍ക്കെല്ലൊം പകരം ചോദിച്ചു. പരിശീലകന്‍ ദെഷാംപ്സ് പറഞ്ഞത് പോലെ ചരിത്രം മാറ്റിയെഴുതി. ഫ്രാന്‍സ് 58 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജര്‍മനിയെ തോല്‍പ്പിച്ചു. ഇനി കപ്പിനും ചുണ്ടിനുമിടയില്‍ പോര്‍ച്ചുഗല്‍ മാത്രം.

Similar Posts