Sports
താരങ്ങള്‍ ഒളിമ്പിക് മെഡലില്‍ കടിക്കുന്നത് എന്തിന് ? ഉത്തരം ഇവിടെയുണ്ട്...താരങ്ങള്‍ ഒളിമ്പിക് മെഡലില്‍ കടിക്കുന്നത് എന്തിന് ? ഉത്തരം ഇവിടെയുണ്ട്...
Sports

താരങ്ങള്‍ ഒളിമ്പിക് മെഡലില്‍ കടിക്കുന്നത് എന്തിന് ? ഉത്തരം ഇവിടെയുണ്ട്...

Alwyn K Jose
|
5 Jun 2018 5:50 PM GMT

അപ്പോഴെല്ലാം ഇവര്‍ എന്തിനാണ് കിട്ടിയ മെഡല്‍ കടിച്ചു പിടിക്കുന്നതെന്ന ചോദ്യം നമ്മള്‍ മനസില്‍ ചോദിച്ചിട്ടുണ്ടാവും. അതിനുള്ള ഉത്തരമെന്തെന്ന് നമുക്ക് നോക്കാം.മെഡലില്‍ കടിക്കുന്നത് എന്തിന് ? ഉത്തരം ഇവിടെയുണ്ട്...

ഒളിമ്പിക് പോഡിയത്തില്‍ മെഡല്‍ കടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന താരങ്ങളെയാണ് നമ്മള്‍ കണ്ടിട്ടുള്ളത്. അപ്പോഴെല്ലാം ഇവര്‍ എന്തിനാണ് കിട്ടിയ മെഡല്‍ കടിച്ചു പിടിക്കുന്നതെന്ന ചോദ്യം നമ്മള്‍ മനസില്‍ ചോദിച്ചിട്ടുണ്ടാവും. അതിനുള്ള ഉത്തരമെന്തെന്ന് നമുക്ക് നോക്കാം.

പോഡിയത്തില്‍ മെഡല്‍ കടിച്ച് പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുക എന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ പരിപാടിയല്ല. അതിന് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. ഫോട്ടോക്ക് കൂടുതല്‍ ആകര്‍ഷണം കിട്ടാനായി ഫോട്ടോഗ്രാഫര്‍മാര്‍ പറഞ്ഞ് ചെയ്യിക്കുന്നതാണിതെന്ന് വാദിക്കുന്നവരുണ്ട്. അങ്ങനെ ചെയ്ത് ഇതൊരു ജനപ്രീതി നേടിയ രീതിയായി മാറിയെന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാല്‍ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് മെഡല്‍ കടിച്ചു പിടിക്കുന്നതെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. പണ്ട് കാലത്ത് വിലപിടിപ്പുള്ള ലോഹങ്ങള്‍ കടിച്ച് നോക്കി മാറ്റ് നോക്കുന്ന ശീലം ആളുകള്‍ക്കുണ്ടായിരുന്നുവത്രേ.

സ്വര്‍ണ്ണം പോലെ മൃദുവായ ലോഹങ്ങള്‍ കടിച്ചാല്‍ പല്ലിന്റെ പാട് വരും. പാട് വന്നാല്‍ സ്വര്‍ണ്ണമാണെന്നുറപ്പിക്കാം. ഈ രീതിയാണ് കായിക താരങ്ങള്‍ മെഡല്‍ കടിച്ച് നോക്കുന്നതിലേക്ക് നീണ്ടതെന്ന് കരുതുന്നവരുണ്ട്. സംഗതി എന്തായാലും ഒരു കായിക താരം പോലും മെഡല്‍ കടിച്ചു പിടിക്കാതെ ഫോട്ടോക്ക് പോസ് ചെയ്യുന്നില്ലെന്നതാണ് സത്യം. ഫോട്ടോഗ്രാഫര്‍മാര്‍ നിര്‍ബന്ധിക്കാതെ തന്നെ. മെഡല്‍ കടിച്ച് നോക്കി മാറ്റുറപ്പിക്കേണ്ടതുമില്ല. കാരണം സ്വര്‍ണ്ണ മെഡല്‍ ജേതാവിന് നല്‍കുന്ന 500 ഗ്രാം തൂക്കം വരുന്ന മെഡലില്‍ വെറും 6 ഗ്രാം മാത്രമാണ് സ്വര്‍ണ്ണമുള്ളത്. ബാക്കി 494 ഗ്രാമും സ്റ്റെര്‍ലിങ് വെള്ളി കൊണ്ടും ചെമ്പ് കൊണ്ടും ഉണ്ടാക്കിയവയാണ്. 2010ല്‍ ജര്‍മന്‍ താരമായ ലുഗര്‍ ഡേവിഡ് മ്യൂളര്‍ മെഡല്‍ കടിച്ച് പിടിക്കുന്നതിനിടെ പല്ല് പൊട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്.

Similar Posts