ഇന്ത്യന്‍ ജയം 87 റണ്‍ അകലെ
|ഓസീസ് രണ്ടാം ഇന്നിങ്സില്‍ 137 റണ്‍സിന് പുറത്ത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് പോകാതെ 19 റണ്‍ എടുത്തിട്ടുണ്ട്.
ആസ്ത്രേലിയക്കെതിരായ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് 106 റണ്‍ വിജയലക്ഷ്യം.മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് പോകാതെ 19 റണ്‍ എടുത്തിട്ടുണ്ട്. ഓസീസിന്‍റെ രണ്ടാം ഇന്നിങ്സ് 137 റണ്‍സിന് അവസാനിച്ചു. 45 റണ്‍സെടുത്ത മാക്സ്‍വെല്ലും 25 റണ്‍സോടെ അജയ്യനായി നിന്ന മാത്യു വെയ്ഡും മാത്രമാണ് കംഗാരു നിരയില്‍ ചെറുത്ത് നിന്നത്. ഇന്ത്യക്കായി ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.
ഒന്നാം ഇന്നിങ്സ് 332 റണ്‍സിന് അവസാനിച്ചു. ഇതോടെ ഇന്ത്യക്ക് 32 റണ്‍സ് ലീഡായി. അര്‍ധശതകം നേടിയ രവീന്ദ്ര ജഡേജയാണ് വൃദ്ധിമാന്‍ സാഹക്കൊപ്പം ചേര്‍ന്ന് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. 63 റണ്‍സെടുത്ത ജഡേജയെ കുമ്മിന്‍സ് ക്ലീന്‍ ബൌള്‍ ചെയ്തതോടെ വാലറ്റത്തെ അരിഞ്ഞ് ഓസീസ് ശക്തമായ തിരിച്ചുവരവ് നടത്തി. കുല്‍ദീപ് യാദവിനെ വീഴ്ത്തി ഇന്ത്യയുടെ ഇന്നിങ്സിന് തിരശീലയിട്ട ലയോണ്‍ അഞ്ചാമത്തെ ഇരയെയും സ്വന്തമാക്കി