ബേസില്‍ തമ്പി ഇന്ത്യ എ ടീമില്‍
|ഇത് മൂന്നാം തവണയാണ് മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പി ഇന്ത്യന്‍ എ ടീമില്‍ ഇടം നേടുന്നത്.
ദേവ്ധര്‍ ട്രോഫിക്കുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരം ബേസില്‍ തമ്പിയെ ഉള്‍പ്പെടുത്തി. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ക്യാപ്റ്റന്‍. മുംബൈ താരം ശ്രേയസ് അയ്യരാണ് ഇന്ത്യ ബി ടീമിന്റെ നായകന്‍.
ഇത് മൂന്നാം തവണയാണ് മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പി ഇന്ത്യന്‍ എ ടീമില്‍ ഇടം നേടുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്റ് എ ടീമിനെതിരായ മത്സരത്തിലും ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ ടീമിലും ബേസില്‍ ഇടംനേടിയിരുന്നു. സീനിയര്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണ് ടീമിന്റെ നായകന്‍.
ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായി നിയമിക്കപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യന്‍ എ ടീമിന്റെ നായക സ്ഥാനത്തും അശ്വിനെത്തുന്നത്. അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ നിന്ന് പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവരും ഇന്ത്യന്‍ എ ടീമില്‍ ഇടം നേടിയിട്ടുണ്ട്. മുഹമ്മദ് ഷമി, ഉന്മുക്ത് ചന്ദ്, ക്രുനാല്‍ പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഇന്ത്യ എ ടീമിലെ മറ്റ് പ്രമുഖ താരങ്ങള്‍.
ശ്രേയസ് അയ്യരാണ് ബി ടീമിന്റെ നായകന്‍. മനോജ് തിവാരി, ഉമേഷ് യാദവ്, ജയന്ത് യാദവ് എന്നിവരാണ് ടീമിലെ മറ്റ് പ്രമുഖ താരങ്ങള്‍. വിജയ് ഹസാരെ ട്രോഫി ചാംപ്യന്മാരായ കര്‍ണാടകയാണ് ടൂര്‍ണമെന്റിലെ മൂന്നാം ടീം. കരുണ്‍ നായരാണ് കര്‍ണാടകയെ നയിക്കുക. മാര്‍ച്ച് നാല് മുതല്‍ എട്ട് വരെ ധര്‍മ്മശാലയിലാണ് ഈ വര്‍ഷത്തെ ദേവ്ധര്‍ ട്രോഫി നടക്കുന്നത്.