Sports
ആ അതിവേഗ സെഞ്ച്വറിക്കാരന്‍ ബാംഗ്ലൂരിലേക്ക് ആ അതിവേഗ സെഞ്ച്വറിക്കാരന്‍ ബാംഗ്ലൂരിലേക്ക് 
Sports

ആ അതിവേഗ സെഞ്ച്വറിക്കാരന്‍ ബാംഗ്ലൂരിലേക്ക് 

Rishad
|
5 Jun 2018 3:46 AM GMT

കൊല്‍ക്കത്തയുമായാണ് ബാംഗ്ലൂരിന്‍റെ ആദ്യ പോരാട്ടം. 

ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ തുടങ്ങാനിരിക്കെ പരിക്കേറ്റ് ആസ്ട്രേലിയന്‍ താരവും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് അംഗവുമായ നഥാന്‍ കോള്‍ട്ടര്‍ നെയില്‍ പുറത്ത്. എന്നാല്‍ നെയിലിന് പകരക്കാരനായി ബാംഗ്ലൂര്‍ നിശ്ചയിച്ചത് ന്യൂസിലാന്‍ഡിന്‍റെ തകര്‍പ്പന്‍ ഓള്‍റൌണ്ടര്‍ കോറി ആന്‍ഡേഴ്സണ്‍. ഏകദിനത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിക്കുടമയാണ് കോറി ആന്‍ഡേഴ്സണ്‍. 2014ല്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ 36 പന്തിലായിരുന്നു കോറിയുടെ അതിവേഗ സെഞ്ച്വറി. എന്നാല്‍ ഒരുവര്‍ഷത്തിനിപ്പുറം ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് വിന്‍ഡീസിനെതിരെ 31 പന്തില്‍ സെഞ്ച്വറി നേടിയതോടെ ആ റെക്കോര്‍ഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

അടിസ്ഥാന വിലയായ രണ്ട് കോടിക്കാണ് ആന്‍ഡേഴ്സണെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. അടുത്ത കാലം വരെ ന്യൂസിലാന്‍ഡ് ടീമില്‍‌ സ്ഥിരാംഗമായിരുന്നു കോറി. എന്നാല്‍ അടുത്ത കാലത്ത് ഫോമിലുണ്ടായ ഇടിച്ചില്‍ ടീമിന് പുറത്തേക്ക് വഴികാട്ടി. മോശം ഫോം തന്നെയായിരുന്നു കോറിയെ ഇൌ സീസണില്‍ ആരും ലേലത്തിലെടുക്കാതെ പോയത്. കഴിഞ്ഞ സീസണുകളില്‍ മുംബൈ, ഡല്‍ഹി ടീമുകള്‍ക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. എന്നാല്‍ ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും പുറത്തെടുക്കാനായില്ല. ആ പഴയ ഫോം മുന്നില്‍കണ്ടാണ് ബാംഗ്ലൂര്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങുന്ന കോറിയെ ടീമിലെടുത്തത്. ഏപ്രില്‍ എട്ടിന് കൊല്‍ക്കത്തയുമായാണ് ബാംഗ്ലൂരിന്‍റെ ആദ്യ പോരാട്ടം.

Similar Posts