Sports
ചരിത്ര ടെസ്റ്റില്‍ ഇന്ത്യക്കായി ചരിത്രം കുറിച്ച് ശിഖര്‍ ധവാന്‍ ചരിത്ര ടെസ്റ്റില്‍ ഇന്ത്യക്കായി ചരിത്രം കുറിച്ച് ശിഖര്‍ ധവാന്‍ 
Sports

ചരിത്ര ടെസ്റ്റില്‍ ഇന്ത്യക്കായി ചരിത്രം കുറിച്ച് ശിഖര്‍ ധവാന്‍ 

rishad
|
18 Jun 2018 6:41 AM GMT

ആദ്യ സെഷന്‍ ഇന്ത്യ സ്വന്തമാക്കി

ഇന്ത്യക്കെതിരെ ചരിത്ര ടെസ്റ്റിനിറങ്ങിയ അഫ്ഗാനിസ്താന് താളം കണ്ടെത്താനായില്ല. ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 158 എന്ന അതിശക്തമായ നിലയിലാണ്. സെഞ്ച്വറി നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യക്കായി ചരിത്രം കുറിച്ചത്. ടെസ്റ്റിന്റെ ആദ്യ സെഷനില്‍(ലഞ്ചിന് മുമ്പ്) സെഞ്ച്വറി കുറിച്ചു എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി ധവാന്‍. ഇതുവരെ ഒരു ഇന്ത്യക്കാരനും അങ്ങനെയൊരു നേട്ടം സ്വന്തമാക്കാനായിട്ടില്ല.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധവാന് ഉള്‍പ്പെടെ ആറ് താരങ്ങള്‍ക്കെ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാനായുള്ളൂ. പാകിസ്താനെതിരെ ആസ്‌ട്രേലിയയുടെ വാര്‍ണറാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. 91 പന്തില്‍ 104 റണ്‍സ് നേടി ധവാന്‍ ക്രീസിലുണ്ട്. 41 റണ്‍സുമായി മുരളി വിജയ് ധവാന് കൂട്ടിനുണ്ട്. സ്പിന്‍ കരുത്തില്‍ ഇന്ത്യയെ മെരുക്കാമെന്ന് കണക്കുകൂട്ടിയ അഫ്ഗാനിസ്താന് പിഴക്കുകയായിരുന്നു. അവരുടെ പേരുകേട്ട സ്പിന്നര്‍മാര്‍ക്കൊന്നും ഈ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാനായില്ല.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരിയാണ് അഫ്ഗാനിസ്താന്‍ ഇന്ത്യക്കെതിരെ ടെസ്റ്റ് കളിക്കാനെത്തുന്നത്. സമീപ കാലത്ത് മികവ് പുറത്തെടുത്ത കളിക്കാരെല്ലാം അഫ്ഗാനിസ്താന്റെ ടെസ്റ്റ് നിരയിലുണ്ട്. റാഷിദ്ഖാന്‍, മുജീബ് സദ്രാന്‍, മുഹമ്മദ് ഷെഹ്‌സാദ്, മുഹമ്മദ് നബി എന്നിവര്‍ക്ക് പുറമെ നായകനായി തിളങ്ങാന്‍ അശ്ഗര്‍ സ്റ്റാനിക്‌സായും ഉണ്ട്. കോഹ്ലിക്ക് പകരം രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. ബംഗളൂരുവിലാണ് മത്സരം.

Related Tags :
Similar Posts