Sports
മിരാന്‍ച്യുക്ക് സഹോദരങ്ങളെ സൌദി കരുതിയിരിക്കണംമിരാന്‍ച്യുക്ക് സഹോദരങ്ങളെ സൌദി കരുതിയിരിക്കണം
Sports

മിരാന്‍ച്യുക്ക് സഹോദരങ്ങളെ സൌദി കരുതിയിരിക്കണം

Alwyn K Jose
|
18 Jun 2018 7:03 AM GMT

ഒരേ പോലെയിരിക്കുന്ന ഇരട്ടസഹോദരങ്ങളായ അലക്സി മിരാന്‍ച്യുക്കും ആന്റണ്‍ മിരാന്‍ച്യുക്കുമാണ് റഷ്യയുടെ ആക്രമണങ്ങളെ നയിക്കുന്നത്.

ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇന്ന് റഷ്യയെ നേരിടുമ്പോള്‍ സൌദി അറേബ്യന്‍ കളിക്കാരെ കുഴപ്പിക്കുന്ന ഒന്നുണ്ട്. മിരാന്‍ച്യുക്ക് സഹോദരങ്ങള്‍. ഒരേ പോലെയിരിക്കുന്ന ഇരട്ടസഹോദരങ്ങളായ അലക്സി മിരാന്‍ച്യുക്കും ആന്റണ്‍ മിരാന്‍ച്യുക്കുമാണ് റഷ്യയുടെ ആക്രമണങ്ങളെ നയിക്കുന്നത്.

എതിര്‍‌ടീമുകള്‍ക്ക് പോയിട്ട് സ്വന്തം ആരാധകര്‍ക്കും ടീമിനും വരെ തെറ്റിപോകും ഇരുവരെയും. ഒരു മത്സരത്തില്‍ ഗോളടിച്ച അലക്സിന് പകരം ക്ലബ് പ്രസിഡന്റ് ഓടിവന്ന് കെട്ടിപ്പിടിച്ചത് അനിയന്‍ ആന്റണിനെ. കളി ശൈലി കൊണ്ടും പൊസിഷന്‍ കൊണ്ടും മാത്രം മിരാന്‍ച്യുക്ക് സഹോദരങ്ങളെ തമ്മിലറിയാം. ആന്റണ്‍ വലംകാല്‍ കൊണ്ട് മിടുക്ക് കാട്ടുമ്പോള്‍ അലക്സിയുടെ ചായ്‍വ് ഇടത് കാലിനോടാണ്. റഷ്യന്‍ ഓസില്‍ എന്നാണ് അലക്സി മിരാന്‍ച്യുക്കിന്റെ വിളിപ്പേര് തന്നെ.ഇടം കാല്‍ കൊണ്ട് കളി മെനയുന്ന മിഡ്ഫീല്‍ഡ് ജനറല്‍. ആന്റണ്‍ മിരാന്‍ച്യുക്ക് മുന്നേറ്റനിരയിലാണ്. അലക്സി കൊടുക്കുന്ന പന്തുകള്‍ ഗോളിലേക്കെത്തിക്കുന്ന അനിയന്‍.

റഷ്യന്‍ അതിര്‍ത്തി നാടായ ക്രസ്‌നൊദറില്‍ നിന്ന് മക്കള്‍ക്ക് പതിനഞ്ചു വയസുള്ളപ്പോഴാണ് അമ്മ യെലേന മോസ്കോയിലേക്കെത്തിയത്. ദുര്‍ഘടമായ വഴികളിലൂടെയായിരുന്നു വളര്‍ച്ച. ചേട്ടന്‍ അലക്സി വളര്‍ന്നപ്പോള്‍ അനിയന്‍ ആന്റണ്‍ തഴയപ്പെട്ടു. രണ്ടു പേരും രണ്ട് ക്ലബിലേക്ക് മാറ്റപ്പെട്ടു. ഒടുവില്‍ ഇരുവരും റഷ്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി. ഈ ലോകകപ്പില്‍ റഷ്യയുടെ മുഴുവന്‍ പ്രതീക്ഷകളും മിരാന്‍ച്യുക്ക് സഹോദരങ്ങളിലാണ്.

Similar Posts