Sports
മുഹമ്മഹ് സലാ ഈജിപ്തിന്‍റെ ആദ്യ ഇലവനിലില്ലമുഹമ്മഹ് സലാ ഈജിപ്തിന്‍റെ ആദ്യ ഇലവനിലില്ല
Sports

മുഹമ്മഹ് സലാ ഈജിപ്തിന്‍റെ ആദ്യ ഇലവനിലില്ല

Alwyn K Jose
|
18 Jun 2018 3:52 AM GMT

എന്നാല്‍ സലായുടെ പേര് ആദ്യ ഇലവനില്‍ ഇടംപിടിക്കാതായതോടെ ആരാധകരും നിരാശയിലാണ്.

റഷ്യന്‍ ലോകകപ്പില്‍ ഏവരും ഉറ്റുനോക്കുന്ന ആഫ്രിക്കന്‍ ശക്തികളായ ഈജിപ്ത്, ഉറുഗ്വേക്കെതിരെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ അവരുടെ മുഹമ്മദ് സലാ എന്ന സൂപ്പര്‍മാന്‍ സൈഡ് ബെഞ്ചിലിരിക്കും. ആദ്യ ഇലവനില്‍ സലായുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഉറുഗ്വേയുടെ ലൂയി സുവാരസും ഈജിപ്തിന്‍റെ സലായും നേര്‍ക്കുനേര്‍ വരുന്നു എന്നതു തന്നെയായിരുന്നു ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകത. എന്നാല്‍ സലായുടെ പേര് ആദ്യ ഇലവനില്‍ ഇടംപിടിക്കാതായതോടെ ആരാധകരും നിരാശയിലാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗോള്‍ വേട്ടക്കാരനും യൂറോപ്പിലെ തന്നെ മികച്ച ഫുട്‌ബോളര്‍മാരിലൊരാളുമായ ലിവര്‍പൂളിന്‍റെ മുഹമ്മദ് സലാ ആണ് ഈജിപ്തിന്‍റെ തുറുപ്പു ചീട്ട്. വലത് വിങ്ങില്‍ ആക്രമിച്ചുകളിക്കാനും ഗോള്‍ നേടാനും പോന്നവന്‍. ആഴ്‌സണലിന്‍റെ മുഹമ്മദ് എല്‍നേനിയും ടീമിന്‍റെ പ്രധാന ആകര്‍ഷണമാണ്. മുഹമ്മദ് എല്‍ ഷനാവിയാണ് ഇന്ന് ഈജിപ്തിന്‍റെ കോട്ട കാക്കുന്ന ഗോള്‍ കീപ്പര്‍‍.

28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈജിപ്ത് ലോകകപ്പിന് യോഗ്യത നേടുന്നത്. ലോകകപ്പിന് യോഗ്യത നേടിയത് ഈജിപ്തിന് ചരിത്ര നിമിഷമായിരുന്നു. ലോകം ഇന്ന് ഏറെ ആരാധിക്കുന്ന ഫുട്‌ബോളര്‍ മുഹമ്മദ് സലാ ഒരു രാജ്യത്തിന്‍റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ജീവന്‍ നല്‍കിയ നിമിഷമായിരുന്നു അത്. കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് മഹാസംസ്‌കാരങ്ങളുടെ നഗരം റഷ്യയിലേക്കുള്ള ഇടംനേടിയ മുഹൂര്‍ത്തത്തിലേക്ക് സലായുടെ ബൂട്ടുകളാണ് വഴിയൊരുക്കിയത്. ആഫ്രിക്കയില്‍ നിന്ന് ഗ്രൂപ്പ് ഇയില്‍ ഒന്നാമന്മാരായാണ് ഈജിപ്ത് റഷ്യയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

Similar Posts