ജര്‍മനി പഠിക്കേണ്ട പാഠം...
|പ്രതിരോധത്തിലെയും മുന്നേറ്റത്തിലെയും പാളിച്ചകളാണ് ജര്‍മനിയുടെ തോല്‍വിക്ക് കാരണമായത്. മെക്സിക്കോക്കെതിരെ ജര്‍മനിയുടെ തന്ത്രങ്ങളെ വിമര്‍ശിച്ച് പ്രതിരോധ താരം മാറ്റ് ഹമ്മല്‍സ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.
പ്രതിരോധത്തിലെയും മുന്നേറ്റത്തിലെയും പാളിച്ചകളാണ് ജര്‍മനിയുടെ തോല്‍വിക്ക് കാരണമായത്. മെക്സിക്കോക്കെതിരെ ജര്‍മനിയുടെ തന്ത്രങ്ങളെ വിമര്‍ശിച്ച് പ്രതിരോധ താരം മാറ്റ് ഹമ്മല്‍സ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.
പെനാല്‍റ്റി ബോക്സിലെത്തുന്ന പന്ത് ഫിനിഷ് ചെയ്യാന്‍ ആളില്ലാത്തതായിരുന്നു ജര്‍മനിയുടെ പരാജയത്തിന്റെ പ്രധാന പ്രശ്നം. 26 ഷോട്ടുകളാണ് മത്സരത്തിലുടനീളം ജര്‍മനി ഉതിര്‍ത്തത്. ഇതില്‍ ഒമ്പതെണ്ണം മാത്രമാണ് ഗോളിയെ പരീക്ഷിച്ചത്. ഒരെണ്ണം ബാറിലടിച്ച് പോയി. മുന്നേറ്റത്തിലെ പോരായ്മ വ്യക്തമാക്കാന്‍ ഈ കണക്കുകള്‍ ധാരാളം. ആദ്യ ലോകകപ്പിനിറങ്ങിയ വെര്‍ണര്‍ നിറം മങ്ങിയപ്പോള്‍ തോമസ് മുള്ളര്‍ നിരാശപ്പെടുത്തി. പ്രതിരോധത്തിലായിരുന്നു മറ്റൊരു പാളിച്ച.
ബോട്ടെങും ഹമ്മല്‍സും പല തവണ മെക്സിക്കന്‍ താരങ്ങളെ പ്രതിരോധിക്കാന്‍ പണിപ്പെട്ടു. മെക്സിക്കന്‍ ഫിനിഷര്‍മാരുടെ പോരായ്മയാണ് സ്കോര്‍ ഒന്നില്‍ ഒതുങ്ങിയത്. വിങ് ബാക്കുകളായ ഹമ്മല്‍സും പ്ലാറ്റന്ഹാഡറ്റും ആക്രമണത്തിന് മുതിര്‍ന്നപ്പോള്‍ രണ്ട് പേരായി ജര്‍മ്മന്‍ പ്രതിരോധം ചുരുങ്ങി. ഈ തന്ത്രത്തെ മാറ്റ് ഹമ്മല്‍സ് തന്നെ മത്സരശേഷം വിമര്‍ശിച്ചു. സൌദി അറേബ്യക്കെതിരായ സന്നാഹ മത്സരത്തില്‍ പറ്റിയ അതേ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ല എന്നായിരുന്നു ഹമ്മല്‍സിന്റെ പ്രതികരണം. ആദ്യ തോല്‍വിയോടെ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി.