Sports
കണക്കില്‍ കരുത്തര്‍ ബ്രസീല്‍; ചരിത്രം മാറ്റിയെഴുതാന്‍ ബെല്‍ജിയം 
Sports

കണക്കില്‍ കരുത്തര്‍ ബ്രസീല്‍; ചരിത്രം മാറ്റിയെഴുതാന്‍ ബെല്‍ജിയം 

Web Desk
|
6 July 2018 3:12 AM GMT

മുന്‍പ് ഏറ്റുമുട്ടിയപ്പോഴൊക്കെ ‍ ബെല്‍ജിയത്തിന് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ടീമാണ് ബ്രസീല്‍.

മുന്‍പ് ഏറ്റുമുട്ടിയപ്പോഴൊക്കെ ‍ ബെല്‍ജിയത്തിന് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ടീമാണ് ബ്രസീല്‍. ആദ്യമായി ഏറ്റുമുട്ടിയപ്പോള്‍ നേടിയ വിജയമൊഴികെ പിന്നീടൊരിക്കലും ബ്രസീലിനെ തോല്‍പ്പിക്കാന്‍ ബെല്‍ജിയത്തിനായിട്ടില്ല.

1963ലാണ് ബെല്‍ജിയവും ബ്രസീലും നേര്‍ക്കുനേര്‍ വരുന്നത്. ആദ്യ സൌഹൃദ മത്സരത്തില്‍ ഒന്നിനെതിരെ 5 ഗോളുകള്‍ക്ക് ബെല്‍ജിയം ബ്രസീലിനെ തകര്‍ത്തുവിട്ടു. ബെല്‍ജിയം ബ്രസീലിനെ തോല്‍പ്പിച്ചത് ഈ മത്സരത്തില്‍ മാത്രം. ഞെട്ടിക്കുന്ന തോല്‍വിക്ക് 2 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീല്‍ പകവീട്ടി. എതിരില്ലാത്ത 5 ഗോളുകള്‍ക്കായിരുന്നു അന്ന് ബ്രസീലിന്റെ വിജയം. ഇതിഹാസ താരം പെലെയുടെ ഹാട്രിക് മികവിലായിരുന്നു ബ്രസീലിന്റെ ജയം.

പിന്നീട് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത് 1988ലാണ്. ജൊവാനി ഇരട്ടഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ ഒന്നിനെതിരെ 2 ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം. തോല്‍ക്കാനായി ബ്രസീലിന് മുന്നില്‍ ഒരു വട്ടം കൂട്ടി വന്നു ബെല്‍ജിയം. 2002 ലോകകപ്പിലായിരുന്നു ഇരുവരും അവസാനം ഏറ്റുമുട്ടിയത്. ലോകകപ്പിന്റെ രണ്ടാം റൌണ്ടില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് ബെല്‍ജിയത്തെ കാനറികള്‍ പരാജയപ്പെടുത്തി. റൊണാള്‍ഡോയും റിവാള്‍ഡോയും ആയിരുന്നു സ്കോറര്‍മാര്‍.

ബ്രസീലിനെതിരെ ഈ മോശം റെക്കോര്‍ഡ് തിരുത്തി കുറിക്കാന്‍ കൂടി ലക്ഷ്യമിട്ടാകും ബെല്‍ജിയം കസന്‍ അരേനയില്‍ ഇറങ്ങുക.

Related Tags :
Similar Posts