ഫ്രാന്‍സിന്റെ ഫൈനല്‍ പ്രവേശം ഓവറോള്‍ കളി മികവിന്റെ ബലത്തില്‍
|കഴിവൊത്ത യുവനിര, പക്ഷെ, അത്ര തന്ത്രജ്ഞനല്ലാത്ത കോച്ച് മൂലം ഫ്രാന്‍സ് അവസരം തുലക്കുമോ എന്നായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ അവരുടെ കളി കണ്ടവരുടെ സംശയം
ഈ ലോകകപ്പിന്റെ ഫേവറിറ്റുകളെന്ന വിശേഷണത്തെ ശരിവെച്ചുകൊണ്ടാണ് ഫ്രാന്‍സ് ഫൈനല്‍ പ്രവേശം. ടൂര്‍ണമെന്റിലുടനീളം മികച്ച കളി കാഴ്ചവെച്ച ബെല്‍ജിയത്തെ ഓവറോള്‍ കളി മികവിന്റെ ബലത്തിലാണ് ഫ്രാന്‍സ് കീഴ്പ്പെടുത്തിയത്.
കഴിവൊത്ത യുവനിര, പക്ഷെ, അത്ര തന്ത്രജ്ഞനല്ലാത്ത കോച്ച് മൂലം ഫ്രാന്‍സ് അവസരം തുലക്കുമോ എന്നായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ അവരുടെ കളി കണ്ടവരുടെ സംശയം. എന്നാല്‍ ടൂര്‍ണമെന്റ് പുരോഗമിക്കുന്തോറും ഫ്രാന്‍സ് മെച്ചപ്പെടുന്നതാണ് കാണാനായത്. അര്‍ജന്റീനക്കെതിരെയും സെമിയില്‍ ബെല്‍ജിയത്തിനെതിരെയും ഒന്നാന്തരം കളി തന്നെ പുറത്തെടുത്തു. സെമിയില്‍ ടീമിലെ സകലരും അവരവരുടെ റോളുകള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. അവസരം കിട്ടിയപ്പോഴൊക്കെ ആക്രമിച്ചു കളിച്ചു, അവസരങ്ങള്‍ സൃഷ്ടിച്ചു. പോഗ്ബയും മറ്റ്യൂടിയും പന്ത് സപ്ലൈ ചെയ്തപ്പോള്‍ ഗ്രീസ്മാന്‍ ആക്രമണം നയിച്ചു. പ്രത്യാക്രമണങ്ങളെ ഒന്നിച്ചു നിന്ന് പ്രതിരോധിച്ചു.
റയല്‍ താരം വരാനും ബാഴ്സയുടെ കാവലാള്‍ ഉംറ്റിറ്റിയുടെയും പരസ്പര ധാരണ എടുത്തുപറയണം. രണ്ട് വര്‍ഷത്തിനിടെ ഫ്രാന്‍സിന്റെ യുവനിരക്ക് ഇത് രണ്ടാം ഫൈനലാണ്. യൂറോ കപ്പ് പോര്‍ച്ചുഗലിന് പണയം വെച്ചതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടിട്ടുണ്ടെന്ന് ലോകകപ്പിലെ അവരുടെ പ്രകടനം. ബോധ്യപ്പെടുത്തുന്നു.