Sports
ഒരിക്കലും മറക്കില്ല; റഷ്യന്‍ ലോകകപ്പിനെ ആതിഥ്യം കൊണ്ട് മനോഹരമാക്കി വളണ്ടിയര്‍മാര്‍
Sports

ഒരിക്കലും മറക്കില്ല; റഷ്യന്‍ ലോകകപ്പിനെ ആതിഥ്യം കൊണ്ട് മനോഹരമാക്കി വളണ്ടിയര്‍മാര്‍

Web Desk
|
11 July 2018 2:49 AM GMT

ലോകകപ്പ് അവസാനിക്കാനിരിക്കെ ഫിഫയും മുന്‍ ലോകഫുട്ബോളര്‍മാരും ഈ വളണ്ടിയര്‍മാരെ ആദരിച്ചിരിക്കുകയാണ്

റഷ്യന്‍ ലോകകപ്പിനെ മനോഹരമാക്കുന്ന ഒരു ഘടകം പതിനായിരത്തോളം വരുന്ന വളണ്ടിയര്‍മാരാണ്. ലോകകപ്പ് അവസാനിക്കാനിരിക്കെ ഫിഫയും മുന്‍ ലോകഫുട്ബോളര്‍മാരും ഈ വളണ്ടിയര്‍മാരെ ആദരിച്ചിരിക്കുകയാണ്.

ലുസ്നിക്കി സ്റ്റേഡിയത്തില്‍ ഫിഫയുടെ ഔദ്യോഗിക ഗാനത്തോടൊപ്പം വളണ്ടിയര്‍മാരും ഫിഫ പ്രതിനിധികളും നൃത്തം വെച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ഫിഫയുടെ ആദ്യ വനിതാ ജനറല്‍ സെക്രട്ടറി ഫത്മ സമോറ, സ്പാനിഷ് മുന്‍ താരമായ സാല്‍ഗാഡോ, ബ്രസീല്‍ മുന്‍ താരം ജൂലിയോ ബാപ്റ്റിസ്റ്റ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജീവിതത്തിലെ ഏറ്റവും മനോഹമരമായി നിമിഷങ്ങളായാണ് ഈ ലോകകപ്പ് ദിവസങ്ങളെ വളണ്ടിയര്‍മാര്‍ കാണുന്നത്.

17,040 വളണ്ടിയര്‍മാരാണ് ഇത്തവണ ലോകകപ്പിനുള്ളത്. ഒന്നരലക്ഷത്തിലധികം പേരില്‍ നിന്നാണ് ഇത്രയും പേരെ തെരഞ്ഞെടുത്തത്. 93 ശതമാനം പേരും റഷ്യക്കാരാണ്. ബാക്കി ഏഴ് ശതമാനം നൂറ് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരും. വളണ്ടിയര്‍മാരില്‍ 64 ശതമാനവും സ്ത്രീകളാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനും ആളുകളോട് മികച്ച രീതിയില്‍ ആശയ വിനിമയം നടത്താനും കഴിയുന്നവരെയാണ് തെരഞ്ഞെടുത്തത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ലോകകപ്പാണിതെന്നും വളരെ വൃത്തിയായാണ് റഷ്യ ആതിഥ്യമരുളിയതെന്നും ഫിഫ ജനറല്‍ സെക്രട്ടറി ഫത്മ സമോറ പറഞ്ഞു. സാല്‍ഗാഡോ, ജൂലിയോ ബാപ്റ്റിസ്റ്റ എന്നിവര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കാനുള്ള അവസരവും വളണ്ടിയര്‍മാര്‍ക്ക് ലഭിച്ചു.

Similar Posts