വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ഏഞ്ജലിക് കെര്‍ബറിന്
|ഫൈനലില്‍ സെറീന വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഏഞ്ജലിക് കെര്‍ബര്‍ കിരീടം ചൂടിയത്. ഏഞ്ജലിക് കെര്‍ബറിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടമാണിത്.
വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ജര്‍മനിയുടെ ഏഞ്ജലിക് കെര്‍ബറിന്. ഫൈനലില്‍ സെറീന വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഏഞ്ജലിക് കെര്‍ബര്‍ കിരീടം ചൂടിയത്. ഏഞ്ജലിക് കെര്‍ബറിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടമാണിത്.
ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് അവിസ്മരണീയമാക്കാന്‍ സെറീനക്ക് കഴിഞ്ഞില്ല. ടൂര്‍ണമെന്റിലെ പതിനൊന്നാം സീഡായ ഏഞ്ജലിക് കെര്‍ബര്‍ യു എസ് താരത്തിന് മേല്‍ നേടിയത് സന്പൂര്‍ണ ആധിപത്യം. ആദ്യ സെറ്റ് 6-3ന് ഏഞ്ജലിക് കെര്‍ബര്‍ സ്വന്തമാക്കി.
രണ്ടാം സെറ്റിലും കളിയിലേക്ക് തിരിച്ചുവരാന്‍ സെറീനക്ക് അവസരം നല്‍കാതെ കെര്‍ബറിന്റെ മുന്നേറ്റം. 6-3ന് സെറ്റ് ഏഞ്ജലിക് കെര്‍ബറില്‍ ഭദ്രം. ഒപ്പം 2016ലെ വിംബിള്‍ഡണ്‍ ഫൈനലില്‍ സെറീനയോടേറ്റ തോല്‍വിക്ക് മധുര പ്രതികാരവും. സ്റ്റെഫി ഗ്രാഫിന് ശേഷം വിംബിള്‍ഡണ്‍ കിരീടം ചൂടുന്ന ആദ്യ ജര്‍മന്‍ താരം കൂടിയാണ് ഏഞ്ജലിക് കെര്‍ബര്‍.
പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാലിനെ വീഴ്ത്തി നൊവാക് ജോക്കോവിച്ച് ഫൈനലിലെത്തി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സണാണ് ജോക്കോവിച്ചിന്റെ എതിരാളി.