Sports
![ഏഷ്യന്‍ ഗെയിംസ്: രാഹി സര്‍നോബാത്തിന് സ്വർണ്ണം ഏഷ്യന്‍ ഗെയിംസ്: രാഹി സര്‍നോബാത്തിന് സ്വർണ്ണം](https://www.mediaoneonline.com/h-upload/old_images/1124713-rahisarnobat759.webp)
Sports
ഏഷ്യന്‍ ഗെയിംസ്: രാഹി സര്‍നോബാത്തിന് സ്വർണ്ണം
![](/images/authorplaceholder.jpg)
23 Aug 2018 1:20 AM GMT
തായ്ലന്‍ഡ് താരവുമായുള്ള ഷൂട്ടോഫിനൊടുവിലായിരുന്നു രാഹിയുടെ സ്വര്‍ണനേട്ടം
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ രാഹി സര്‍നോബാത്താണ് സ്വര്‍ണം നേടിയത്. ഏഷ്യൻ
ഗെയിംസിൽ ഷൂട്ടിങ്ങ് വിഭാ
ഗത്തിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് രാഹി. തായ്ലന്‍ഡ് താരവുമായുള്ള ഷൂട്ടോഫിനൊടുവിലായിരുന്നു രാഹിയുടെ സ്വര്‍ണനേട്ടം.
ടെന്നിസ് വനിതാ സിംഗിള്‍സില്‍ അങ്കിത റെയ്ന സെമിഫൈനലില്‍ കടന്നതോടെ മെഡല്‍ ഉറപ്പിച്ചു. ഹോങ്കോങ് താരത്തെയാണ് പരാജയപ്പെടുത്തിയത്.
പുരുഷ ഹോക്കിയില്‍ ഹോങ്കോങിനെ ഇന്ത്യ എതിരില്ലാത്ത 26 ഗോളിന് തോല്‍പ്പിച്ചു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാര്‍ജിനിലുള്ള ജയമാണിത്. നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശ് ഫൈനലിലെത്താതെ പുറത്തായി.