അതിവേഗം ആറായിരം ക്ലബിലെത്തി കോഹ്ലി
|ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 6000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനായി വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലായിരുന്നു കോഹ്ലിയുടെ നേട്ടം. ഇന്ത്യക്കാരില്‍ ഏറ്റവും വേഗത്തില്‍ 6000 റണ്‍സ് നേടിയതിന്റെ ടെസ്റ്റ് റെക്കോഡ് സുനില്‍ ഗവാസ്കറുടെ പേരിലാണ്.
നാലാം ടെസ്റ്റ് ആരംഭിക്കുമ്പോള്‍ 6000 റണ്‍സിന് ആറ് റണ്‍സ് അകലെയായിരുന്നു 29കാരനായ കോഹ്ലി. രണ്ടാം ദിനം 22ആം ഓവറില്‍ ജെയിംസ് ആന്‍ഡേഴ്സന്റെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ചാണ് കോഹ്ലി 6000 ക്ലബിലെത്തിയത്. 65 ടെസ്റ്റുകളില്‍ 117 ഇന്നിംങ്സുകളില്‍ നിന്നാണ് സുനില്‍ ഗവാസ്കര്‍ 6000 റണ്‍സ് നേടിയത്. 70 ടെസ്റ്റുകളില്‍ 119 ഇന്നിംങ്സില്‍ നിന്നാണ് കോഹ്ലിയുടെ നേട്ടം.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉജ്ജ്വല ഫോമിലാണ് കോഹ്ലി. അഞ്ച് മത്സരപരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ നിന്നും 440 റണ്‍സാണ് കോഹ്ലി നേടിയത്. ഇതില്‍ രണ്ട് സെഞ്ചുറിയും ഉണ്ട്. പരമ്പരയില്‍ ഇതുവരെ 486 റണ്‍സുമായി കോഹ്ലി തന്നെയാണ് മുന്നില്‍. 69.42 ശരാശരിയിലാണ് കോഹ്ലിയുടെ ബാറ്റിംങ്.
വീരേന്ദ്ര സേവാഗില്‍ നിന്നാണ് 6000 ടെസ്റ്റ് റണ്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരത്തിന്റെ റെക്കോഡ് കോഹ്#ലി സ്വന്തം പേരിലാക്കിയിരിക്കുന്നത്. 72 ടെസ്റ്റുകളില്‍ 123 ഇന്നിംങ്സില്‍ നിന്നായിരുന്നു സേവാഗിന്റെ നേട്ടം. ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍ പേരുകളായ ദ്രാവിഡും(73 ടെസ്റ്റുകളില്‍ 125 ഇന്നിംങ്സില്‍) സച്ചിനുമാണ്(76 ടെസ്റ്റുകളില്‍ 120 ഇന്നിംങ്സില്‍) പട്ടികയില്‍ നാലാമതും അഞ്ചാമതുമുള്ളത്.
WATCH - Kohli's scratchy innings - ESPNcricinfo
Read more on ESPN
നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിംങ്സില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്തായിരുന്നു. പുജാരയുടെ സെഞ്ചുറി(132*) മികവില്‍ ഇന്ത്യ 27 റണ്‍സ് മുന്‍തൂക്കത്തോടെ 273 റണ്‍സ് നേടി. കോഹ്ലി 46 റണ്‍സ് നേടി.