ഐ.എസ്.എല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം; കൊമ്പന്‍മാര്‍ കൊല്‍ക്കത്തക്കെതിരെ ഇറങ്ങും
|യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് ഇത്തവണ കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയെത്തുന്നത്. കഴിഞ്ഞ സീസണുകളില്‍ വേണ്ടത്ര ശോഭിക്കാനാകാതെ പോയ ടീമിനെ ഡേവിഡ് ജെയിംസ് പുതിയ രീതിയില്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിന് ഇന്ന് കൊടിയേറും. കേരളാ ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ മത്സരം. ഇത്തവണ രണ്ട് ഘട്ടമായാണ് ചാമ്പ്യന്‍ഷിപ്പ്.
യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് ഇത്തവണ കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയെത്തുന്നത്. കഴിഞ്ഞ സീസണുകളില്‍ വേണ്ടത്ര ശോഭിക്കാനാകാതെ പോയ ടീമിനെ ഡേവിഡ് ജെയിംസ് പുതിയ രീതിയില്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. മധ്യനിരക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് തീരുമാനം. മുന്നേറ്റത്തില്‍ സി.കെ വിനീതിനൊപ്പം പുതുമുഖങ്ങളായ പോപ്ലാറ്റ്നിക്കും സ്ലാവിസ്ല സ്റ്റൊജനോവിച്ചുമാണ് ശ്രദ്ധാ കേന്ദ്രങ്ങള്‍. സന്തേഷ് ജിങ്കനും അനസ് എടത്തൊടികയും പ്രതിരോധത്തില്‍ കരുത്തേകുന്നു. ക്രമാരവിച്ചും പെക്കൂസണും കെസിറോണും സക്കീര്‍ മുണ്ടുംപാറയും ദീപേന്ദ്ര നേഗിയും കെ പ്രശാന്തുമെല്ലാം മധ്യനിരയിലുണ്ടാകും. രണ്ട് തവണ കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം കൈവിട്ടവരാണ് മഞ്ഞപ്പട.
ഈ മാസം അഞ്ചിനാണ് ബ്ലാസ്റ്റേഴ്സിന്റെആദ്യ ഹോം മത്സരം. മലയാളികളുടെ കോപ്പലാശാന്‍ പരിശീലിപ്പിക്കുന്ന കൊല്‍ക്കത്തയും പ്രതീക്ഷയിലാണ്. രണ്ട് തവണ ചാമ്പ്യന്മാരായ എടികെ ഇന്ന് സ്വന്തം മൈതാനത്ത്കളിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ്. റോബി കീന്‍, ടോം തോര്‍പ്, ലാന്‍സറോട്ട, കാലു ഉച്ച, കോമള്‍ തട്ടല്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ കൊല്‍ക്കത്തക്കും കരുത്താകും. രാത്രി 7.30ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.