ട്രാക്കില്‍ വീണ്ടും മിന്നലായി ഹാമില്ട്ടണ്
|ലോക ചാമ്പ്യനായുള്ള പോരാട്ടത്തില്‍ രണ്ടാമതുള്ള വെറ്റലിനേക്കാള്‍ വ്യക്തമായ ലീഡാണ് ഹാമില്‍ട്ടണുള്ളത്. റഷ്യക്ക് പിന്നാലെ ജപ്പാനിലും വിജയിയാതോടെ സീസണിലെ മൊത്തം കിരീടനേട്ടം 9 ആയി.
ജാപ്പനീസ് ഗ്രാന്‍ഡ് പ്രീയില്‍ മെഴ്സിഡസിന്റെ ലൂയിസ് ഹാമില്ട്ടണ് ചാമ്പ്യന്‍. മെഴ്സിഡസിന്റെ വാല്ത്തരി ബോട്ടാസാണ് രണ്ടാമത്. ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് ആറാമത് എത്താനെ കഴിഞ്ഞുള്ളു.
ലോക ചാമ്പ്യനായുള്ള പോരാട്ടത്തില്‍ രണ്ടാമതുള്ള വെറ്റലിനേക്കാള്‍ വ്യക്തമായ ലീഡാണ് ഹാമില്‍ട്ടണുള്ളത്. റഷ്യക്ക് പിന്നാലെ ജപ്പാനിലും വിജയിയാതോടെ സീസണിലെ മൊത്തം കിരീടനേട്ടം 9 ആയി. മെഴ്സിഡസിന്റെ തന്നെ വാല്‍ത്തേരി ബോട്ടാസ് രണ്ടാമത് എത്തിയപ്പോള്‍. റെഡ് ബുള്ളിന്റെ മാക്സ് വെഴ്സ്റ്റാപ്പന് മൂന്നാമതായും ഫിനിഷ് ചെയ്തു. റെഡ്ബുള്ളിന്റെ ഡാനിയല്‍ റിക്കാഡോ നാലാമതും, ഫെറാരിയുടെ കിമി റായ്ക്കോണന്‍ അഞ്ചാമതുമെത്തി. എന്നാല്‍ സെബാസ്റ്റ്യന്‍ വെറ്റലിന് ആറാമത് എത്താനെ കഴിഞ്ഞുള്ളു. മൊത്തം പോയിന്റ് വേട്ടയില്‍ ഒന്നാമതുള്ള ഹാമില്ട്ടണ് 331 പോയിന്റാണുള്ളത്. വെറ്റലിന് 264 പോയിന്റുമാണുള്ളത്.