യൂത്ത് ഒളിമ്പിക്‌സ്; ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണ മെഡല്‍
|ചരിത്രത്തിലാധ്യമായി യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണനേട്ടം. വെയ്റ്റ്ലിഫ്റ്റിൽ ഇന്ത്യയുടെ ജെറെമി ലാൽറിന്നുംഗയാണ് സ്വർണ്ണ മെഡൽ നേടിയത്. പുരുഷന്മാരുടെ 62 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിങ്ങിലാണ് 15 വയസുകാരനായ ജെറെമിയുടേ നേട്ടം. ഐസ്വാളിൽ നിന്നുള്ള ഈ കൗമാരക്കാരൻ 274 കി.ഗ്രാം (124 കി.ഗ്രാം +150 കി.ഗ്രാം) ഭാരമാണ് ഉയർത്തിയത്. നേരത്തേ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ജെറെമി വെള്ളിയും വെങ്കലവും നേടിയിരുന്നു. ചൈനയിലെ നാൻജിങ് യൂത്ത് ഒളിമ്പിക്സിലാണ് ഇതിന് മുമ്പ് ഏറ്റവും മികച്ച പ്രകടനം നടന്നത്. രണ്ട് മെഡലുകളാണ് ചൈനയിൽ ഇന്ത്യ നേടിയത്.
Gold Morning India!! 🥇🇮🇳
— Team India (@ioaindia) October 9, 2018
Jeremy Lalrinnunga becomes the first ever Gold Medallist for #TeamIndia at the @youtholympics Games #BuenosAires2018 as he successfully lifts a combined weight of 274kgs in his #Weightlifting Men's 62kg Group A event! World, take a bow!#IAmTeamIndia 🇮🇳 pic.twitter.com/dOCSNeMJdP