ലോക ജിംനാസ്റ്റിക് ചാംമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ ദോഹയില്‍ പൂര്‍ത്തിയായി
|ഖത്തറില്‍ ഈ മാസം ആരംഭിക്കുന്ന ലോക ജിംനാസ്റ്റിക് ചാംമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ ദോഹയില്‍ പൂര്‍ത്തിയായി. ടൂര്‍ണമെന്‍റിനായി ഒരുക്കിയ ലോക നിലവാരത്തിലുള്ള സൗകര്യങ്ങളില്‍ അന്തര്‍ദേശീയ ജിംനാസ്റ്റിക് കമ്മിറ്റി സംതൃപ്തി രേഖപ്പെടുത്തി. ചാംമ്പ്യന്‍ഷിപ്പിനുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ബുധനാഴ്ച്ച മുതല്‍ ദോഹയില്‍ എത്തിച്ചേരും. മെഴ് വഴക്കത്തിന്‍റെയും മെയ്യഭ്യാസത്തിന്‍റെയും ലോകത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കാനൊരുങ്ങുകയാണ് ദോഹ.
ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റികിന്‍റെ ലോക ചാംമ്പ്യന്‍ഷിപ്പിനായി എല്ലാ അര്‍ത്ഥത്തിലും ദോഹയിലെ ആസ്പയര്‍ സോണ്‍ ഒരുങ്ങിക്കഴിഞ്ഞു. ഈ മാസം 25 മുതല്‍ നവംബര്‍ മൂന്ന് വരെയുള്ള ഒന്‍പത് ദിവസങ്ങളിലായാണ് ചാംമ്പ്യന്‍ഷിപ്പ് നടക്കുക.
അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചാണ് ദോഹ ജിംനാസ്റ്റിക് ലോകത്തെ കാത്തിരിക്കുന്നത്. ചാംമ്പ്യന്‍ഷിപ്പിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി സംഘാടക സമിതി അറിയിച്ചു.
ഖത്തര്‍ ഒരുക്കിയ ലോക നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളില്‍ അന്തര്‍ദേശീയ ജിംനാസ്റ്റിക് കമ്മിറ്റി സംതൃപ്തി രേഖപ്പെടുത്തി. ചാംമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഓസ്ട്രേലിയ, അമേരിക്ക, കാനഡ തുടങ്ങി രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ നാളെ മുതല്‍ ദോഹയില്‍ എത്തിച്ചേരും. ജപ്പാന്‍ താരം യാഷിമുറ ഉള്‍പ്പെടയുള്ള താരങ്ങളുടെ സാനിധ്യം ചാംമ്പ്യന്‍ഷിപ്പിന്‍റെ ആവേശവും മാറ്റുകൂട്ടുമെന്നാണ് ആരാധകരുടെയും സംഘാടകരുടെയും പ്രതീക്ഷ
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്ക് രാജ്യത്തിന്‍റെ കായിക പാരമ്പര്യത്തെ പകര്‍ന്നു നല്‍കാന്‍ കഴിയുമെന്നാണ് ഖത്തറിന്‍റെ പ്രതീക്ഷ.