Sports
ഇത് ആകാശ് മാലിക്; ഒരു കര്‍ഷകന്‍റെ മകന്‍; യൂത്ത് ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ്
Sports

ഇത് ആകാശ് മാലിക്; ഒരു കര്‍ഷകന്‍റെ മകന്‍; യൂത്ത് ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ്

Web Desk
|
18 Oct 2018 7:08 AM GMT

പതിനഞ്ച് വയസുകാരനായ ആകാശ് പൂനെയിലെ ആര്‍മി സ്പോര്‍ട്ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം നടത്തുന്നത്

അമ്പെയ്ത്തില്‍ യൂത്ത് ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ വെള്ളി മെഡല്‍ ജേതാവായ ആകാശ് മാലിക് രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന പ്രകടനമാണ് ബ്യൂണസ് എെറസില്‍ കാഴ്ചവച്ചത്. പതിനഞ്ച് വയസുകാരനായ ആകാശ് പൂനെയിലെ ആര്‍മി സ്പോര്‍ട്ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം നടത്തുന്നത്. ഒരു കര്‍ഷകന്‍റെ മകന്‍ കൂടിയായ ആകാശ് ആറ് വര്‍ഷം മുന്‍പ് മുന്‍ അമ്പെയ്ത്ത് താരം കൂടിയായ മഞ്ചീത് മാലിക്കിന്‍റെ ശിക്ഷണത്തിലാണ്.

ഒരു ദിവസം എന്നെ എന്‍റെ കൂട്ടുകാര്‍ ഒരു മൈതാനത്തേക്ക് കൊണ്ട് പോയി. അവിടെ കുറേ പേര്‍ അമ്പ് പിടിച്ച് ഒരു ബോര്‍ഡിലേക്ക് തൊടുക്കാനുള്ള തയാറെടുപ്പിലായി നില്‍ക്കുകയായിരുന്നു. ഞാന്‍ കരുതി അവര്‍ വേട്ടയാടാന്‍ നില്‍ക്കുകയാണെന്ന് ആദ്യമായി അമ്പെയ്ത്തിലേക്ക് വന്നത് ആകാശ് വര്‍ണ്ണിക്കുന്നത് ഇങ്ങിനെയാണ്.

കൂട്ടുകാരുടെ കൂടെ ക്രിക്കറ്റ് മാത്രം കളിച്ചു നടന്ന ആകാശ് വ്യത്യസ്തമായ ഈ കായിക വിനോദത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. ഇതില്‍ തനിക്ക് പലതും ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും ആകാശ് പറയുന്നു.

Similar Posts