Sports
ആവേശം നിറച്ച് ഭൂതത്താന്‍കെട്ട് ഫോര്‍വീലര്‍ മഡ് റേസ് 
Sports

ആവേശം നിറച്ച് ഭൂതത്താന്‍കെട്ട് ഫോര്‍വീലര്‍ മഡ് റേസ് 

Web Desk
|
22 Oct 2018 3:02 PM GMT

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ഥം സംഘടിപ്പിച്ച മഡ് റേസില്‍ സൂരജ് തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഭൂതത്താൻകെട്ട് ഫോർവീലർ മഡ് റേസില്‍ കോട്ടയം സ്വദേശി സൂരജ് തോമസിന് ഒന്നാം സ്ഥാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണത്തിന് വേണ്ടിയാണ് ഭൂതത്താൻകെട്ടിൽ ഫോർ വീലർ മഡ് റേസ് സംഘടിപ്പിച്ചത്. വനിതകളടക്കം മത്സരത്തിന്റെ ഭാഗമായി.

മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ‘ഓഫ് റോഡ് ഡ്രൈവേഴ്സ്’ ആണ് പ്രകൃതി രമണീയമായ ഭൂതത്താൻകെട്ടിൽ മഡ് റേസ് സംഘടിപ്പിച്ചത്. മത്സരത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം.

പെട്രോൾ, ഡീസൽ, വനിതാ വിഭാഗം എന്നിവയിൽ മൂന്ന് കാറ്റഗറികളിലായി നാൽപതോളം വാഹനങ്ങളാണ് മത്സരങ്ങളിൽ മാറ്റുരച്ചത്. പ്രകൃതിദത്തമായ കയറ്റിറക്കങ്ങളും വെള്ളക്കെട്ടും ചെളിയും നിറഞ്ഞ ട്രാക്കിൽ നടന്ന മത്സരം വളരെ ആവേശകരമായിരുന്നുവെന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സൂരജ് തോമസ് പറഞ്ഞു.

പെരിയാർ വാലി ജലസേചന പദ്ധതിയുടെ കാച്മെന്റ് ഏരിയ ആയിരുന്നു മൽസരത്തിന് തിരഞ്ഞെടുത്തത്. ഇത്തവണ വനിതകളും മത്സരത്തിൽ മാറ്റുരക്കാനുണ്ടായിരുന്നുവെന്നത് ഏറെ ശ്രദ്ധേയമായി.

രാവിലെ മുതൽ മൽസരം കാണുവാൻ മഡ് റേസ് പ്രേമികളായ ആയിരങ്ങളാണ് ദൂതത്താൻകെട്ടിലേക്ക് ഒഴുകി എത്തിയത്. ഏറെയും യുവജനങ്ങളായിരുന്നു.

Similar Posts