ഈ വര്‍ഷത്തെ ഐ.പി.എല്‍ യുഎഇയില്‍
|സെപ്തംബര്‍ 19നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ എട്ടിനാണ് ഫൈനല്‍. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. കോവിഡ് ഭീതിയുടെ പശ്ചാതലത്തില്‍ ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കില്ല. സെപ്തംബറില്‍ യു.എ.ഇയില്‍ നടത്താനാണ് പുതിയ തീരുമാനം. സെപ്തംബര്‍ 19നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ എട്ടിനാണ് ഫൈനല്‍. ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഐ.പി.എല്‍ മത്സരക്രമങ്ങളെക്കുറിച്ചും മറ്റും അടുത്തയാഴ്ച ചേരുന്ന ഗവേണിങ് കൗണ്‍സില്‍ തീരുമാനിക്കും. തുടര്‍ന്നാവും ഐ.പി.എല്‍ ഫ്രാഞ്ചൈസികളെ ഇതു സംബന്ധിച്ച തീരുമാനം അറിയിക്കുക. അതേസമയം സര്‍ക്കാറിന്റെ അനുമതി കൂടി ലഭിക്കാനുണ്ട്. അതിന് കാലതാമസം വരില്ലെന്നാണ് ഐ.പി.എല്‍ ചെയര്‍മാന്‍ വ്യക്തമാക്കുന്ന്. യുഎഇയില്‍ മൂന്ന് ഗ്രൗണ്ടുകളാണ് തയ്യാറായിട്ടുള്ളത്. ദുബൈ, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലാണ് മൈതാനങ്ങള്‍.
കോവിഡ് കാരണം ഐ.പി.എല്‍ മത്സരങ്ങള്‍ നീണ്ടുപോവുകയായിരുന്നു. എന്നാല്‍ ഐ.സി.സി ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നീട്ടിവെച്ചതോടെയാണ് ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് സാധ്യത തെളിഞ്ഞത്. ഈ വര്‍ഷം ആസ്‌ട്രേലിയയില്‍ നടത്താന്‍ തീരുമാനിച്ച ടി20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്കാണ് മാറ്റിയത്. വന്‍ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് ഐ.പി.എല്‍ ഉപേക്ഷിക്കില്ലെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.