Sports
ആര്‍ച്ചറിന്‍റ പരിക്ക് ഗുരുതരം; രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി
Sports

ആര്‍ച്ചറിന്‍റ പരിക്ക് ഗുരുതരം; രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി

Web Desk
|
22 March 2021 2:50 AM GMT

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കിടെ കൈമുട്ടിനേറ്റ പരിക്കാണ് ആർച്ചറിന് വിനയായത്

ഐ.പി.എൽ സീസണ്‍ പടിവാതിലിൽ എത്തിനിൽക്കേ രാജസ്​ഥാൻ റോയൽസിന്​ തിരിച്ചടിയായി പേസർ ജോഫ്ര ആർച്ചറുടെ പരിക്ക്​. ഇന്ത്യക്കെതിരായ ടി20 പരമ്പരക്കിടെ കൈമുട്ടിനേറ്റ പരിക്കാണ് ആർച്ചറിന് വിനയായത്. പരിക്കിനെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള ഏകദിന പരമ്പരയിൽ ആര്‍ച്ചറിന് കളിക്കാന്‍ സാധിക്കില്ലെന്ന് ഇംഗ്ലണ്ട് മനേജ്മെന്‍റ് അറിയിച്ചു.​

മാർച്ച്​ 23ന്​ പുനെയിൽ വെച്ച് ആരംഭിക്കുന്ന​ മൂന്ന്​ മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലേക്കുള്ള ടീമില്‍ നിന്നാണ് ആര്‍ച്ചറിനെ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ ഐ.പി.എൽ സീസണിലും താരത്തിന് മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍​. പരിക്ക്​ അൽപം ഗുരുതരമാണെന്ന റിപ്പോര്‍ട്ട് രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

വരുന്ന ഐ.പി.എല്‍ സീസണിലെ പകുതിയോളം മത്സരങ്ങൾ ആർച്ചർക്ക്​ നഷ്​ടമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഐ.പി.എൽ സീസണിലെ ഏറ്റവും വിലയേറിയ താരം കൂടിയായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്‍റെ ഈ സൂപ്പര്‍ പേസ് ബൌളര്‍. ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ്​ മത്സരത്തിനിടെയാണ് ആര്‍ച്ചര്‍ക്ക് പരിക്കേല്‍ക്കുന്നത്. പിന്നീട്​ ട്വന്‍റി20 പരമ്പരയിലൂടെ മികച്ച തിരിച്ചു വരവ്​ നടത്തിയ ആര്‍ച്ചര്‍ തന്‍റെ കരിയർ ബെസ്റ്റായ 4/33 എന്ന പ്രകടനവും​ സ്വന്തമാക്കിയിരുന്നു. എന്നാല്‍ കൈമുട്ടിനേറ്റ പരിക്ക് ട്വന്‍റി ട്വന്‍റി പരമ്പരക്കിടെ വീണ്ടുംം വഷളാകുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇംഗ്ലണ്ട് ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts