'എന്താ, ബാറ്റില്‍ സ്പ്രിങ് ആണോ'? അടികൊണ്ട സ്റ്റോക്ക് താക്കൂറിന്റെ ബാറ്റ് പരിശോധിച്ചപ്പോള്‍
|അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. വിക്കറ്റുകള്‍ നേരത്തെ വീണത് ഇംഗ്ലണ്ടിനും തിരിച്ചടിയായി.
മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ പേടിപ്പിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ മികവിന് മുന്നില്‍ ഇംഗ്ലണ്ട് വീണു. ഏഴ് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. വിക്കറ്റുകള്‍ നേരത്തെ വീണത് ഇംഗ്ലണ്ടിനും തിരിച്ചടിയായി. അതിനിടെ രസകരമായൊരു സംഭവം ഇന്ത്യയുടെ ബാറ്റിങിനിടെയായിരുന്നു. ഷര്‍ദുല്‍ താക്കൂറിന്റെ ബാറ്റ് ബെന്‍ സ്റ്റോക്ക് പരിശോധിച്ചതാണ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റായത്.
അതും സ്റ്റോക്കിനെ സിക്‌സറടിച്ച ശേഷം. ഷര്‍ദുല്‍ താക്കൂറിന്റെ അടുത്ത് ചെന്ന് ബെന്‍സ്റ്റോക്ക് ബാറ്റ് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ ചിരിപടര്‍ത്തി. എന്താ, ബാറ്റില്‍ സ്പ്രിങ് ആണോ? തുടങ്ങി രസകരമായ കമന്റുകളും പ്രവഹിക്കുന്നു . നിര്‍ണായകമായ സംഭാവനയാണ് ഷര്‍ദുല്‍ താക്കൂര്‍ നല്‍കിയത്. 21 പന്തില്‍ 30 റണ്‍സാണ് താക്കൂര്‍ നേടിയത്. മൂന്ന് സിക്‌സറുകളും ഒരു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താക്കൂറിന്റെ ഇന്നിങ്‌സ്. അവസാനത്തില്‍ താക്കൂറടങ്ങുന്ന വാലറ്റം കൂടി പൊരുതിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 320 കടന്നത്.
ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യം അനായാസമായി മറികടക്കാമെന്ന വിചാരത്തില്‍ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിങ് നിരയ്ക്ക് ആദ്യം മുതല്‍ തന്നെ പിഴക്കുകയായിരുന്നു. രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് പിന്തുടര്‍ന്ന വിജയിച്ച സ്കോറിനേക്കാള്‍ കുറവായിരുന്നു ഇത്തവണ ഇന്ത്യ ഉയര്‍ത്തിയത്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം 43 ഓവറിലാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. അത്രയും ഫോമിലുള്ള ബാറ്റിങ് നിരയെക്കൊണ്ട് ഈ മത്സരവും അനായാസം ജയിക്കാമെന്ന കണക്കുകൂട്ടലാണ് ഇംഗ്ലണ്ടിന് വിനയായത്.
— Simran (@CowCorner9) March 28, 2021