![തമാശയായിരുന്നോ, ചിരി വരുന്നില്ല: അലിയെ അധിക്ഷേപിച്ചുള്ള തസ്‌ലീമ നസ്‌റിന്റെ ട്വീറ്റിനെതിരെ ജോഫ്രെ ആര്‍ച്ചര്‍ തമാശയായിരുന്നോ, ചിരി വരുന്നില്ല: അലിയെ അധിക്ഷേപിച്ചുള്ള തസ്‌ലീമ നസ്‌റിന്റെ ട്വീറ്റിനെതിരെ ജോഫ്രെ ആര്‍ച്ചര്‍](https://www.mediaoneonline.com/h-upload/old_images/1220341-954038thasleemanasrin.webp)
'തമാശയായിരുന്നോ, ചിരി വരുന്നില്ല': അലിയെ അധിക്ഷേപിച്ചുള്ള തസ്‌ലീമ നസ്‌റിന്റെ ട്വീറ്റിനെതിരെ ജോഫ്രെ ആര്‍ച്ചര്‍
![](/images/authorplaceholder.jpg)
ക്രിക്കറ്ററല്ലായിരുന്നുവെങ്കില്‍ മുഈൻ അലി സിറിയയിൽ പോയി ഐ.എസ്.ഐ.എസിൽ ചേർന്നേനെ എന്നായിരുന്നു തസ്ലീമയുടെ ട്വീറ്റ്. ഇതിന് മറുപടിയുമായി സഹതാരം ജോഫ്രെ ആര്‍ച്ചര്‍ രംഗത്ത് എത്തി.
ഇംഗ്ലീഷ് ക്രിക്കറ്റര്‍ മുഈൻ അലിയെ അധിക്ഷേപിച്ചുള്ള ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്റെ ട്വീറ്റിനെതിരെ വന്‍ വിമര്‍ശനം. ക്രിക്കറ്ററല്ലായിരുന്നുവെങ്കില്‍ മുഈൻ അലി സിറിയയിൽ പോയി ഐ.എസ്.ഐ.എസിൽ ചേർന്നേനെ എന്നായിരുന്നു തസ്ലീമയുടെ ട്വീറ്റ്. ഇതിന് മറുപടിയുമായി സഹതാരം ജോഫ്രെ ആര്‍ച്ചര്‍ രംഗത്ത് എത്തി.എന്നാല്‍ വിവാദമായതോടെ അലിയെക്കുറിച്ചുള്ള തന്‍റെ ട്വീറ്റ് വെറും തമാശയാണെന്നായിരുന്നു തസ്ലീമയുടെ വിശദീകരണം.
'ഓഹ് തമാശയായിരുന്നോ? ആരും ചിരിക്കുന്നില്ല. നിങ്ങൾക്ക് പോലും ചിരിവരുന്നില്ല. ഏറ്റവും കുറഞ്ഞത് താങ്കൾ ആ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയെങ്കിലും വേണമെന്നായിരുന്നു എന്നായിരുന്നു ആര്‍ച്ചറിന്റെ ട്വീറ്റ്.
Sarcastic ? No one is laughing , not even yourself , the least you can do is delete the tweet https://t.co/Dl7lWdvSd4
— Jofra Archer (@JofraArcher) April 6, 2021
'മുഈൻ അലിയെക്കുറിച്ചുള്ള തന്‍റെ ട്വീറ്റ് വെറും തമാശയായെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഞാൻ മുസ്ലിം സമൂഹത്തെ മതേതരമാക്കാൻ പരിശ്രമിക്കുന്നതിനാലും മുസ്ലിം മതമൗലിക വാദത്തെ എതിർക്കുന്നതിനാലും തന്നെ അധിക്ഷേപിക്കുകയാണ്. ഏറ്റവും വലിയ ദുരന്തം എന്നുപറയുന്നത് ഇടത് സഹയാത്രികരായ വനിതകൾ സ്ത്രീ വിരുദ്ധരായ ഇസ്ലാമിസ്റ്റുകളെ പിന്തുണക്കുന്നതാണ്''.- ഇതായിരുന്നു തസ്ലീമയുടെ വിശദീകരണ ട്വീറ്റ്.
നേരത്തെ തന്റെ ജേഴ്‌സിയില്‍ നിന്ന് മദ്യ കമ്പനികളുടെ ലോഗോ മാറ്റണമെന്ന് അലി ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ നിഷേധിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് അധികൃതര്‍ തന്നെ രംഗത്ത് എത്തി. മതപരമായ കാരണങ്ങള്‍ ചൂണ്ടിയാണ് മുഈന്‍ അലിയുടെ ആവശ്യം ഉന്നയിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ അത്തരമൊരു ആവശ്യവുമായി തങ്ങളെ സമീപിച്ചിട്ടില്ല എന്നാണ് സി.എസ്.കെ വ്യക്തമാക്കുന്നത്. ജേഴ്‌സിയില്‍ നിന്ന് ഏതെങ്കിലും ലോഗോ മാറ്റണമെന്ന് മുഈന്‍ അലി ആവശ്യപ്പെട്ടിട്ടില്ലെന്ന് സി.എസ്.കെ സി.ഇ.ഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി.