Sports
പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്ത് ഫിഫ
Sports

പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്ത് ഫിഫ

Web Desk
|
8 April 2021 5:01 AM GMT

2017ലും സമാനമായ രീതിയില്‍ പാക് ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ സസ്പെന്‍ഡ് ചെയ്തിരുന്നു. ഫിഫ നിയോഗിച്ച നോര്‍മലൈസേഷന്‍ കമ്മിറ്റിക്ക് അധികാരം തിരികെ നല്‍കിയാല്‍ മാത്രമെ സസ്പെന്‍ഷന്‍ പിന്‍വലിക്കൂ എന്ന് ഫിഫ

പാകിസ്താന്‍ ഫുട്ബോള്‍ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്ത് ഫിഫ. സംഘടനയിലെ ബാഹ്യ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയാണ് ഫിഫയുടെ നടപടി. പാകിസ്താന് പുറമെ ഛാഡ് ഫുട്ബോള്‍ അസോയിയേഷനെയും ഫിഫ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഫിഫയുടെ ചട്ടങ്ങൾക്കെതിരായ കാര്യങ്ങളാണ് പാകിസ്താൻ ഫുട്ബോൾ ഫെഡറേഷനിൽ നടക്കുന്നത്. പാകിസ്താൻ ഫുട്ബോളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഫിഫ നേതൃത്വം നൽകിയ നോർമലൈസേഷൻ കമ്മിറ്റിയുടെ നേതൃത്വസ്ഥാനത്തുനിന്നും ഹറൂൺ മാലിക്കിനെ നീക്കി പകരം സയിദ് അഷ്ഫാഖ് ഹുസൈനിന് സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് ചിലർ പാകിസ്താനിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇത് ഫിഫ അറിഞ്ഞതോടെ പ്രശ്നങ്ങൾ സങ്കീർണമായി. പ്രശ്നം കണ്ടെത്തിയതിനേത്തുടർന്ന് ഫിഫ പാകിസ്താൻ ഫുട്ബോൾ ഫെഡറേഷന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്തതിനെത്തുടർന്നാണ് ഫിഫയുടെ സസ്പെന്‍ഷന്‍.

2017ലും സമാനമായ രീതിയില്‍ പാക് ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ സസ്പെന്‍ഡ് ചെയ്തിരുന്നു. ഫിഫ നിയോഗിച്ച നോര്‍മലൈസേഷന്‍ കമ്മിറ്റിക്ക് അധികാരം തിരികെ നല്‍കിയാല്‍ മാത്രമെ സസ്പെന്‍ഷന്‍ പിന്‍വലിക്കൂ എന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. ഛാഡിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുകയും രാജ്യത്തെ ഫുട്ബോള്‍ ഭരണത്തിനായി സര്‍ക്കാര്‍ പുതിയ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തതിനാണ് ഛാഡ് ഫുട്ബോള്‍ അസോസിയേഷനെ ഫിഫ സസ്പെന്‍ഡ് ചെയ്തത്

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts