കാര്‍ അടിച്ചു തകര്‍ത്ത് കട്ടക്കലിപ്പില്‍ രാഹുല്‍ ദ്രാവിഡ്; അമ്പരന്ന് ആരാധകര്‍
|ദ്രാവിഡിനെ അറിയാവുന്നവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍...! ഇത്രയും ചൂടില്‍ ദ്രാവിഡിനെ കളിക്കളത്തില്‍ പോലും ആരും കണ്ടിട്ടുണ്ടാകില്ല.
കളിക്കളത്തിലെ ക്ഷമയുടെ പര്യായമെന്നറിയപ്പെട്ടിരുന്ന രാഹുല്‍ ദ്രാവിഡിനെ കട്ടക്കലിപ്പില്‍ കണ്ടതിന്റെ ഞെട്ടലിലാണ് ആരാധകര്‍. കാറില്‍ ട്രാഫിക്ക് ബ്ലോക്കില്‍ പെട്ട് കിടക്കുന്ന ദ്രാവിഡ് തൊട്ടടുത്തുള്ള യാത്രികരോട് ചൂടാവുന്നു, പൊട്ടിത്തെറിക്കുന്നു, പിന്നീട് ബാറ്റെടുത്ത് അടുത്തുള്ള കാറിന്റെ മിറര്‍ തല്ലിപ്പൊട്ടിക്കുന്നു! ദ്രാവിഡിനെ അറിയാവുന്നവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍!! ഇത്രയും ചൂടില്‍ ദ്രാവിഡിനെ കളിക്കളത്തില്‍ പോലും ആരും കണ്ടിട്ടുണ്ടാകില്ല.
രാഹുല്‍ ദ്രാവിഡിനെ ഇങ്ങനെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഇന്ത്യന്‍ നായകന് കോഹ്ലിയടക്കമുള്ളവരും ട്വീറ്റ് ചെയ്തിരിക്കുന്നത്.
പക്ഷേ സംഗതി ട്വിസ്റ്റാണ്, ഇതുവരെ കണ്ടിട്ടില്ലാത്ത ദ്രാവിഡിന്റെ ക്ഷുഭിതമായ ഭാവങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നത് പരസ്യത്തിന് വേണ്ടിയാണെന്നതാണ് ഇതിലെ കൌതുകം. ക്രെഡ് എന്ന കമ്പനിയുടെ പുതിയ പരസ്യത്തിലാണ് കളിക്കളത്തില്‍ ഹേറ്റേഴ്സില്ലാത്ത 'വന്മതില്' തന്റെ കലിപ്പ് മോഡിലെത്തിയിരിക്കുന്നത്.
Never seen this side of Rahul bhai 🤯🤣 pic.twitter.com/4W93p0Gk7m
— Virat Kohli (@imVkohli) April 9, 2021
കാറില്‍ ട്രാഫിക്ക് ബ്ലോക്കില്‍ പെട്ടുകിടക്കുന്ന ദ്രാവിഡിനെയാണ് ആദ്യം വീഡിയോയില്‍ കാണാനാകുക. പിന്നീട് തൊട്ടടുത്ത് കിടക്കുന്ന യാത്രികരോട് ചൂടാവുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന താരത്തെയാണ് കാണുന്നത്. ശേഷം ബാറ്റെടുത്ത് അടുത്തുള്ള കാറിന്റെ മിറര്‍ തല്ലിപ്പൊട്ടിക്കുന്നതും ഒടുവില്‍ കാറിന്റെ റൂഫ് തുറന്ന് ഇന്ദിരാ നഗറിലെ ഗുണ്ടയാണ് താനെന്ന് ഉറക്കെ വിളിച്ചലറുന്നതും വീഡിയോയില്‍ കാണാം.
ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ കൈകാര്യം ചെയ്യുന്ന ക്രെഡ് കമ്പനിക്കായാണ് ദ്രാവിഡ് പരസ്യ ചിത്രത്തില്‍ വേശഷമിട്ടിരിക്കുന്നത്. ഇന്നാരംഭിക്കുന്ന പതിനാലാമത് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ദ്രാവിഡിനൊപ്പം നടൻ ജിം സർബും പരസ്യത്തിലുണ്ട്. തൻമയ് ഭട്ട്, ദേവയ്യ ബോപ്പണ്ണ, പുനീത് ചദ്ദ, നൂപുർ പൈ, വിശാൽ ദയാമ എന്നിവരാണ് പരസ്യത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനായ ദ്രാവിഡ് ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി മേധാവിയാണ്. കളിക്കളത്തില്‍ ഇതുവരെ കാണിച്ചിട്ടില്ലാത്ത കലിപ്പന് പ്രതികരണം 48-ാം വയസില്‍ പരസ്യ വീഡിയോയിലൂടെ ദ്രാവിഡ് പുറത്തെടുക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.