സണ്‍റൈസേഴ്സിനെ ഈ സീസണില്‍ ഐഡൻ മർക്രം നയിക്കും
|സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പിനെ ദക്ഷിണാഫ്രിക്കന്‍ ടി20 പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച നായകന്‍ കൂടിയാണ് മര്‍ക്രം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ പതിപ്പില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ദക്ഷിണാഫ്രിക്കന്‍ താരം ഐഡൻ മർക്രം നയിക്കും. സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പിനെ ദക്ഷിണാഫ്രിക്കന്‍ ടി20 പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച നായകന്‍ കൂടിയാണ് മര്‍ക്രം. ഇതുകൊണ്ട് തന്നെയാണ് മായങ്ക് അഗര്‍വാളിനെയും ഭുവനേശ്വര്‍ കുമാറിനെയുമെല്ലാം മറികടന്ന് മാര്‍ക്രത്തെ ടീം നായകസ്ഥാനത്തേക്ക് പരിഗണിച്ചത്.
കഴിഞ്ഞ സീസണിൽ സണ്‍റൈസേഴ്സിനായി 14 മത്സരങ്ങളിൽ നിന്ന് 381 റൺസുമായി മികച്ച പ്രകടനം തന്നെ മര്‍ക്രം കാഴ്ചവെച്ചിരുന്നു. കെയ്ൻ വില്യംസണും ഡേവിഡ് വാർണറുമാണ് അവസാന സീസണിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ നയിച്ചത്. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്, ഇന്ത്യയുടെ മായങ്ക് അഗർവാൾ, ദക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസെൻ എന്നിവരെ ടീമിലേക്കെത്തിച്ച സൺറൈസേഴ്സ് ഇത്തവണ ശക്തമായ ടീമുമായാണ് പ്രീമിയര്‍ ലീഗിലേക്കെത്തുന്നത്.
സണ്‍റൈസേഴ്സ് ഹൈദരാബദ് നിലനിര്‍ത്തിയ താരങ്ങള്‍: അബ്ദുള്‍ സമദ്, ഐഡന്‍ മര്‍ക്രം, രാഹുല്‍ ത്രിപാഠി, ഗ്ലെന്‍ ഫിലിപ്സ്, അഭിഷേക് ശര്‍മ്മ, മാര്‍ക്കോ ജാന്‍സെന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഫസല്‍ഹഖ് ഫാറൂഖി, കാര്‍ത്തിക് ത്യാഗി, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്.
സണ്‍റൈസേഴ്സ് ഹൈദരാബാദ് ലേലത്തില്‍ വാങ്ങിയവര്‍: ഹാരി ബ്രൂക്ക് (13.25 കോടി), മായങ്ക് അഗര്‍വാള്‍ (8.25 കോടി), ഹെന്റിച്ച് ക്ലാസന്‍ (5.25), ആദില്‍ റഷീദ് ( രണ്ട് കോടി), മായങ്ക് മാര്‍ക്കണ്ഡെ ( 50 ലക്ഷം), വിവ്രാന്ത് ശര്‍മ (2.6 കോടി), സമര്‍ത് വ്യാസ് (20 ലക്ഷം) ), സന്‍വീര്‍ സിംഗ് (20 ലക്ഷം), ഉപേന്ദ്ര സിംഗ് യാദവ് (25 ലക്ഷം), മായങ്ക് ദാഗര്‍ (1.8 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (20 ലക്ഷം), അകേല്‍ ഹൊസൈന്‍ (1 കോടി), അന്‍മോല്‍പ്രീത് സിംഗ് (50 ലക്ഷം).