Sports
ഗോൺസാലെസിന് പകരം 19കാരന്‍ ഗർനാചോ? അഴിച്ചുപണിക്കൊരുങ്ങി അര്‍ജന്‍റീന
Sports

ഗോൺസാലെസിന് പകരം 19കാരന്‍ ഗർനാചോ? അഴിച്ചുപണിക്കൊരുങ്ങി അര്‍ജന്‍റീന

Web Desk
|
17 Nov 2022 4:29 PM GMT

മാഞ്ചസ്റ്റർ യുണൈറ്റഡിൻറെ മിന്നും താരമായ 19കാരൻ അലഹാൻഡ്രോ ഗർനാച്ചോ അർജൻറീനയുടെ ലോകകപ്പ് സ്‌ക്വാഡിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ.

ഖത്തര്‍ ലോകകപ്പിന് ആദ്യ വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അര്‍ജന്‍റൈന്‍ സ്ക്വാഡില്‍ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് മുന്നോടിയായുളള സന്നാഹ മത്സരത്തില്‍ യു.എ.ഇയെ എതിരില്ലാത്ത അഞ്ച് ഗോളിന് അര്‍ജന്‍റീന തകര്‍ത്തതിന് പിന്നാലെയാണ് ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ലോകകപ്പ് ടീമില്‍ മാറ്റമുണ്ടായേക്കാമെന്ന വിവരം അര്‍ജന്‍റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി തന്നെയാണ് വെളിപ്പെടുത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മിന്നും താരമായ 19കാരന്‍ അലഹാൻഡ്രോ ഗർനാച്ചോ അർജന്‍റീനയുടെ ലോകകപ്പ് സ്ക്വാഡിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കില്‍ നിന്ന് മോചിതനാകാത്ത നിക്കോളാസ് ഗോൺസാലെസിനു പകരക്കാരനായി ഗർനാചോയോ അല്ലെങ്കിൽ ഏഞ്ചൽ കൊറെയോ ടീമിലെത്തുമെന്നും കരുതുന്നവരുണ്ട്..


പരിക്കിന്‍റെ പിടിയിലുള്ള പൌളോ ഡിബാല, അലസാന്ദ്രോ പപ്പു ഗോമസ്, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഗോണ്‍സാലെസ് എന്നിവര്‍ യു. എ.ഇക്കെതിരായ സൌഹൃദ മത്സരത്തില്‍ കളിച്ചിരുന്നില്ല. മത്സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് പരിശീലകന്‍ സ്കലോണി ഇക്കാര്യത്തെക്കറിച്ച് പ്രതികരിച്ചത്.

സ്‌കലോണി പറഞ്ഞതിങ്ങനെ '' ഞങ്ങളുടെ ടീമില്‍ ഇപ്പോഴും ചില പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള സ്‌ക്വാഡില്‍ മാറ്റം വരുത്തുന്നതിനേക്കുറിച്ച് ആലോചിക്കുന്നുണ്ട്, അതിനുള്ള സാധ്യതകള്‍ മുന്നിലുണ്ട്. യു.എ.ഇക്കെതിരായ കളിയില്‍ ഫിറ്റ്‌നസ് ഇല്ലാത്തതിനാലാണ് പലരേയും കളിപ്പിക്കാന്‍ കഴിയാതെ പോയത്. പരിക്കിന്‍റെ പിടിയിലുള്ളവര്‍ക്ക് പൂര്‍ണ ആരോഗ്യത്തോടെ വരും മത്സരങ്ങളില്‍ കളിക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്, ഉറപ്പില്ല.''

നവംബര്‍ 11നാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീന ഖത്തര്‍ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചത്. കോപ്പ അമേരിക്കയില്‍ കിരീടം ചൂടിയ ടീമിനെത്തന്നെയാണ് സ്കലോണി നിലനിര്‍ത്തിയിരിക്കുന്നത്. അവസാന ലോകകപ്പിനിറങ്ങുന്ന മെസ്സിയുടെ നേതൃത്വത്തിലുള്ള ടീമില്‍ എമിലിയാമോ മാര്‍ട്ടിനസാണ് ഗോള്‍ വല കാക്കുന്നത്.





Goalkeepers: Emiliano Martinez (Aston Villa), Franco Armani (River Plate) and Geronimo Rulli (Villarreal)

Defenders: Gonzalo Montiel (Sevilla), Nahuel Molina (Atletico Madrid), German Pezzella (Real Betis), Cristian Romero (Tottenham Hotspur), Nicolas Otamendi (Benfica), Lisandro Martinez (Manchester United), Juan Foyth (Villarreal), Nicolas Tagliafico (Olympique Lyonnais), Marcos Acuna (Sevilla)

Midfielders:Leandro Paredes (Juventus), Guido Rodriguez (Real Betis), Enzo Fernandez (Benfica), Rodrigo De Paul (Atletico Madrid), Exequiel Palacios (Bayer Leverkusen), Alejandro Gomez (Sevilla), Alexis Mac Allister (Brighton & Hove Albion)

Forwards:Paulo Dybala (AS Roma), Lionel Messi (Paris St Germain), Angel Di Maria (Juventus), Nicolas Gonzalez (Fiorentina), Joaquin Correa (Inter Milan), Lautaro Martinez (Inter Milan), Julian Alvarez (Manchester City)


Similar Posts