ഇതിഹാസ താരത്തിന് ആദരവുമായി അർജന്റീന; ദേശീയ പരിശീലന കേന്ദ്രത്തിന് മെസിയുടെ പേര്
|ആൽബിസെലസ്റ്റികളുടെ 36- വർഷത്തെ ലോകകപ്പിനായുളള കാത്തിരിപ്പിന് വിരാമം കുറിക്കാൻ മെസ്സിക്ക് കഴിഞ്ഞു
ബ്യൂണസ് അയേഴ്സ്: അർജന്റീന ദേശീയ ടീം പരിശീലക കേന്ദ്രം ഇനി മെസ്സിയുടെ പേരിൽ അറിയപ്പെടും. അർജന്റീനൻ ഫുട്ബോൾ ഫെഡറേഷനാണ് ഇത്തരം ഒരു തീരുമാനമെടുത്ത് ലോകകപ്പ് ജേതാവിനെ ആദരിച്ചത്. അർജന്റീന ഫുട്ബോൾ അസ്സോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ,ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോണി, എന്നിവർക്കൊപ്പം പാരീസ് സെയ്ന്റ് ജെർമെയ്ൻ മുന്നേറ്റ താരം തന്റെ പേര് കൊത്തിവെച്ച ഫലകം ശനിയാഴ്ച്ച അനാച്ഛാദനം ചെയ്തു. ചടങ്ങിൽ ലോകകപ്പ് നേടിയ അര്‍ജന്‍റീന മറ്റു കളിക്കാരും അവരുടെ കുടുബാംഗങ്ങളും പങ്കെടുത്തു.
2022-ൽ അർജന്റീനക്കായി ലോകകപ്പ് നേടിയ താരം 2005- മുതൽ 173 മത്സരങ്ങൾ ആൽബിസെലസ്റ്റിനായി കളിച്ചിട്ടുണ്ട്. ലോകകപ്പിനു പുറമേ 2021 കോപ്പ അമേരിക്ക, 2022-ൽ യൂറോ ചാമ്പ്യൻമാരെ തോൽപ്പിച്ചു ഫൈനലിസിമ ട്രോഫി, എന്നിനവ രാജ്യത്തിനായി നേടികൊടുത്തു. കഴിഞ്ഞ ദിവസ്സം മെസ്സി കരിയറിലെ എണ്ണൂറാം ഗോൾ നേടിയിരുന്നു. രാജ്യത്തിനായി സെഞ്ച്വുറി ഗോൾ നേട്ടം പൂർത്തിയാക്കുവാൻ ഒരു ഗോൾ മാത്രം മതി ഇനി മെസ്സിക്ക്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അർജന്റീന പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച മത്സരത്തിലും താരം ഗോൾ നേടിയിരുന്നു..
ഫലകം അനാച്ഛാദനത്തിനു ശേഷം ഏഴു തവണ ബാലൻ ഡി ഓർ ജേതാവായ മെസ്സി വളരെ വികാരാധീനനായി സംസാരിച്ചത്. "നന്ദി ഇത് എനിക്ക് വൈകാരികമായ കാര്യമാണ്, 20 വർഷം മുമ്പ് ഞാൻ ഇവിടെ വന്നപ്പോൾ എനിക്ക് ഒരു പ്രത്യേക ഊർജ്ജം തോന്നി. എനിക്ക് വളരെ സന്തോഷമുണ്ട്. ഇത് എനിക്ക് വളരെ വളരെ സവിശേഷമായ ഒരു അംഗീകാരമാണ്. "
ഇതിഹാസ താരം മറഡോണയുടെ ലോകകപ്പ് നേട്ടത്തിനു ശേഷം ആൽബിസെലസ്റ്റികളുടെ 36- വർഷത്തെ ലോകകപ്പിനായുളള കാത്തിരിപ്പിന് വിരാമം കുറിക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. ലോകകപ്പിലെ മികച്ച താരത്തിനുളള ഗോൾഡൻ ബോൾ അവാർഡ് കരസ്ഥമാക്കിയ മെസ്സി തന്നെയായിരുന്നു ഇത്തവണത്തെ ഫിഫയുടെ മികച്ച പുരുഷ ഫുട്ബോൾ താരവും.