Sports
ശരത് കമലിന് ഖേൽരത്‌ന; എച്ച്.എസ് പ്രണോയിക്കും എൽദോസ് പോളിനും അർജുന പുരസ്‌കാരം
Sports

ശരത് കമലിന് ഖേൽരത്‌ന; എച്ച്.എസ് പ്രണോയിക്കും എൽദോസ് പോളിനും അർജുന പുരസ്‌കാരം

Web Desk
|
14 Nov 2022 4:06 PM GMT

ഇത്തവണ ബിർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ശരത് കമൽ നാല് മെഡലാണ് സ്വന്തമാക്കിയത്. ട്രിപ്പിൾ ജംപിൽ എൽദോസ് പോളിന് സ്വർണവും ലഭിച്ചിരുന്നു

ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ടേബിൾ ടെന്നീസ് താരം ശരത് കമൽ അജന്തയ്ക്കാണ് ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം. മലയാളികളായ എച്ച്.എസ് പ്രണോയ്, എൽദോസ് പോൾ എന്നിവർക്ക് അർജുന പുരസ്‌കാരവും ലഭിച്ചു.

15 പേർക്ക് അർജുന പുരസ്‌കാരവും നാലുപേർക്ക് ധ്യാൻചന്ദ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ലഭിച്ചു. ഇത്തവണ ബിർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ശരത് കമൽ നാല് മെഡലാണ് സ്വന്തമാക്കിയത്. ട്രിപ്പിൾ ജംപിൽ എൽദോസ് പോളിനും സ്വർണം ലഭിച്ചിരുന്നു.

അശ്വിനി അക്കുൻജി(അത്‌ലെറ്റിക്‌സ്), ധരംവീർ സിങ്(ഹോക്കി), ബി.സി സുരേഷ്(കബഡി), ബഹാദുർ ഗുരുങ്(പാരാ അത്‌ലെറ്റിക്‌സ്) എന്നിവർക്കാണ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം. മറ്റ് അർജുന ജേതാക്കൾ: സീമ പുനിയ(അത്‌ലെറ്റിക്‌സ്), അവിനാഷ് മുകുന്ദ്(അത്‌ലെറ്റിക്‌സ്), ലക്ഷ്യ സെൻ(ബാഡ്മിന്റൺ), അമിത്(ബോക്‌സിങ്), നിക്ഹത് സരീൻ(ബോക്‌സിങ്), ഭക്തി പ്രദീപ് കുൽക്കർണി(ചെസ്), ആർ. പ്രഗ്ഞാനന്ദ(ചെസ്), ദീപ് ഗ്രെയ്‌സ്(ഹോക്കി), സുശീല ദേവി(ജുഡോ), സാക്ഷികുമാരി(കബഡി), നയൻ മോനി(ലോൺ ബൗൾ), സാഗർ കൈലാസ്(മല്ലകമ്പ്), എളവേനിൽ വാളറിവൻ(ഷൂട്ടിങ്), ഓംപ്രകാശ് മിതർവാൾ(ഷൂട്ടിങ്), ശ്രീജ അകൂല(ടേബിൾ ടെന്നീസ്), വികാസ് താക്കൂർ(വെയിറ്റ് ലിഫ്റ്റിങ്), അൻഷു(റെസ്ലിങ്), സരിത(റെസ്ലിങ്), പ്രവീൺ(വുഷു), മാനസി ഗിരിഷ്ചന്ദ്ര ജോഷി(പാരാ ബാഡ്മിന്റൺ), തരുൺ ധില്ലോൺ(പാരാ ബാഡ്മിന്റൺ), സ്വപ്‌നിൽ പാട്ടീൽ(പാരാ സ്വിമ്മിങ്), ജെർലിൻ അനിക(ഡെഫ് ബാഡ്മിന്റൺ).

Summary: National Sports Awards 2022: Arjuna Awards for Malayali sports stars HS Prannoy, Eldhose Paul and Sharath Kamal to receive Khel Ratna

Similar Posts