Athletics
Athletics
നീരജ് ചോപ്രക്ക് ആറ് കോടി സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍
|7 Aug 2021 12:55 PM GMT
അത്ലറ്റിക്സില് ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് മെഡല്‍ ജേതാവാണ് നീരജ് ചോപ്ര. പുരുഷവിഭാഗം ജാവലിന്‍ ത്രോയിലാണ് നീരജ് ചോപ്രയുടെ ചരിത്രനേട്ടം
ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് അത്ലറ്റിക്സില് ഒളിമ്പിക്സ് മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രക്ക് ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. ചോപ്രക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു.
പുരുഷന്മാരുടെ ജാവലിന്‍ ത്രോയിലാണ് നീരജ് സ്വര്‍ണം നേടിയത്. ആദ്യ ഏറില്‍ 87.03 മീറ്റര്‍ പിന്നിട്ട നീരജ് രണ്ടാം ഏറില്‍ കണ്ടെത്തിയത് 87.58. എന്നാല്‍ മൂന്നാമത്തെ ഏറില്‍ 76.79 മീറ്റര്‍ പിന്നിടാന്‍ മാത്രമെ നീരജിനായുള്ളൂ. നാലാം ത്രോ ഫൗള്‍ ആയെങ്കിലും നീരജ് തന്നെയായിരുന്നു മുന്നില്‍. ചെക്ക് റിപ്പബ്ലിക്കിന്റെ താരങ്ങളായ യാക്കുബ് വാഡ്ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44 മീറ്റര്‍) വെങ്കലവും നേടി.