ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്രക്ക് പിറന്നാൾ ആശംസയുമായി ആരാധകർ
|2012 ൽ അണ്ടർ 16 ദേശീയ ചാമ്പ്യൻഷിപ്പിൽ 68.46 മീറ്റർ എറിഞ്ഞു ദേശീയ റെക്കോർഡ് തിരുത്തിയ പ്രകടത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
ന്യൂഡൽഹി: ഇന്ന് 26ാം പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യയുടെ ഒളിംപിക്സ് ഹീറോ നീരജ് ചോപ്രക്ക് ആശംസയുമായി ആരാധകർ. ഒളിംപിക്സ് സ്വർണ മെഡൽ ഉൾപ്പെടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി നേട്ടങ്ങളാണ് ഹരിയാന സ്വദേശി സ്വന്തമാക്കിയത്.
ജാവലിൻ ത്രോ താരം ജയ്വീർ സിങിന്റെ കീഴിലായിരുന്നു ആദ്യകാല പരിശീലനം. 2012 ൽ അണ്ടർ 16 ദേശീയ ചാമ്പ്യൻഷിപ്പിൽ 68.46 മീറ്റർ എറിഞ്ഞു ദേശീയ റെക്കോർഡ് തിരുത്തിയ പ്രകടത്തിലൂടെ ശ്രദ്ധേയനായി. 2013 ൽ നടന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് അന്താരാഷ്ട്ര വേദിയിലേക്കുള്ള പ്രവേശനം നേടി. 2015ൽ ദേശീയ ക്യാമ്പിലേക്കുള്ള വിളിയെത്തി. 2016 ൽ പോളണ്ടിൽ നടന്ന ലോക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ സുവർണ നേട്ടം കരിയറിലെ വഴിത്തിരിവായി.
അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ആദ്യമായി ഇന്ത്യക്കാരൻ മെഡൽനേടുന്നുവെന്ന പ്രത്യേകതയും സ്വന്തം പേരിലാക്കി. 86.48 മീറ്റർ ദുരമാണ് താട്ടിയത്.
അണ്ടർ 20 ലോകചാമ്പ്യൻഷിപ്പിലെ റെക്കോർഡ് ദൂരമായി മാറിയിത്. ഇതോടെ നീരജ് ചോപ്ര എന്ന കായിക താരത്തെ ലോകം കൂടുതൽ ശ്രദ്ധിക്കുവാൻ തുടങ്ങി. വിജയത്തിനായുള്ള അടങ്ങാത്ത ആഗ്രഹമാണ് യുവതാരത്തെ ലോകമറിയപ്പെടുന്ന കായികതാരമാക്കി മാറ്റിയത്. 1997 ഡിസംബർ 24ന് ഹരിയാനയിലെ പാനിപ്പത്തിനടുത്ത് ഖന്ദ്ര ഗ്രാമത്തിൽ കർഷകനായ സതീഷ്കുമാർ ചോപ്രയുടയും സരോജ് ദേവിയുടേയും മകനായാണ് ജനിച്ചത്.