Athletics
പുതുചരിത്രം രചിച്ച് തേജസ്വിൻ ശങ്കർ; പുരുഷ ഹൈജംപിൽ വെങ്കലം
Athletics

പുതുചരിത്രം രചിച്ച് തേജസ്വിൻ ശങ്കർ; പുരുഷ ഹൈജംപിൽ വെങ്കലം

Web Desk
|
4 Aug 2022 3:04 AM GMT

2.22 മീറ്റർ ഉയരം കണ്ടെത്തിയാണ് തേജസ്വിൻ മെഡൽ ഉറപ്പിച്ചത്.

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് അത്ലറ്റിക്സിൽ തേജസ്വിൻ ശങ്കറിലൂടെ ഇന്ത്യക്ക് ആദ്യ മെഡൽ. ഹൈജംപിൽ തേജസ്വിൻ വെങ്കലം നേടി. ഇത് ആദ്യമായാണ് പുരുഷ ഹൈജംപിൽ ഒരു ഇന്ത്യൻ താരം മെഡൽ നേടുന്നത്. ഭാരോദ്വഹനത്തിൽ ഗുർദീപും മെഡൽ നേടി.

2.22 മീറ്റർ ഉയരം കണ്ടെത്തിയാണ് തേജസ്വിൻ മെഡൽ ഉറപ്പിച്ചത്. അത്ലറ്റിക്സ് ഫെഡറേഷനുമായുള്ള നിയമ യുദ്ധത്തിന് ശേഷമാണ് തേജസ്വിനിന് കോമൺവെൽത്ത് ഗെയിംസിലേക്ക് എത്താൻ വഴി തെളിഞ്ഞത്.

109 കിലോഗ്രാം വിഭാഗത്തിലാണ് ഗുർദീപ് സിങ് വെങ്കലം നേടിയത്. സ്നാച്ചിൽ 167 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 223 കിലോഗ്രാമുമാണ് ഗുർദീപ് ഉയർത്തിയത്. ഈ ഇനത്തിൽ 405 കിലോഗ്രാം ഉയർത്തിയ പാകിസ്ഥാന്റെ മുഹമ്മദ് നൂറിനാണ് സ്വർണം.

Similar Posts