ഇതെന്തൊരു ഓട്ടം; 100 മീറ്റർ ഓടാനെടുത്തത് 21 സെക്കൻഡ്! വിവാദം, അന്വേഷണം
|സൊമാലിയൻ വനിതാ താരമായ നസറ അലി അബൂക്കറാണ് 100 മീറ്റർ ഓടാൻ 21.81 സെക്കൻഡ് എടുത്തത്
ചെങ്ഡു: ചൈനയിൽ നടക്കുന്ന 2023 ലോക യൂണിവേഴ്സിറ്റി ഗെയിമിലെ 100 മീറ്റർ ഓട്ടമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സൊമാലിയൻ വനിതാ താരമായ നസറ അലി അബൂക്കറാണ് 100 മീറ്റർ ഓടാൻ 21.81 സെക്കൻഡ് എടുത്തത്.
ഒപ്പം ഓടിയവരെല്ലാം ഫിനിഷ് ചെയ്തതിന് ശേഷമാണ് നസറ ഫിനിഷിങ് പോയിന്റില്‍ എത്തിയത്. ഒരു ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട വീഡിയോക്ക് ഇതിനകം 19.8 മില്യൺ കാഴ്ചക്കാരെ ലഭിച്ചുകഴിഞ്ഞു. ഓട്ട മത്സരത്തിലും ഒരു മുൻപരിചയവും ഇല്ലാത്തൊരാൾക്ക് എങ്ങനെയാണ് ഒരു രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചതെന്നാണ് വീഡിയോ കണ്ടവരെല്ലാം ചോദിക്കുന്നത്.
ഓടാനുള്ള സിഗ്നൽ ലഭിച്ചതിന് പിന്നാലെ നസറയും ഓടുന്നുണ്ടെന്ന് വീഡിയോയിൽ വ്യക്തം. ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥി 11.4 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. 2020 ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്ററിൽ രേഖപ്പെടുത്തിയ ഏറ്റവും വേഗത കുറഞ്ഞ സമയം 15.26 ആയിരുന്നു, അബുക്കറിനേക്കാൾ ആറ് സെക്കൻഡിൽ കൂടുതൽ വേഗത.
നസറയെ ഉള്‍പ്പെടുത്തിയതിനെതിരെ രൂക്ഷവിമര്‍ശനമാണ് സൊമാലിയന്‍ സര്‍ക്കാറിനെതിരെ ഉയരുന്നത്. സൊമാലിയൻ അത്ലറ്റിക്സ് പ്രസിഡന്റ് അബ്ദുല്ലാഹി അഹമ്മദ് തരാബിയുടെ മരുമകളാണെന്നും സ്വജനപക്ഷപാതമാണ് തെരഞ്ഞെടുപ്പിന് പിന്നിലെന്ന വാദവും ശക്തമാണ്. അതേസമയം ലോകമെമ്പാടും അപലപിക്കപ്പെട്ട ഈ ഓട്ടത്തിൽ നസറയുടെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സൊമാലിയൻ അത്ലറ്റിക്സ് ഫെഡറേഷൻ വ്യക്തമാക്കി.
The Ministry of Youth and Sports should step down. It's disheartening to witness such an incompetent government. How could they select an untrained girl to represent Somalia in running? It's truly shocking and reflects poorly on our country internationally. pic.twitter.com/vMkBUA5JSL
— Elham Garaad ✍︎ (@EGaraad_) August 1, 2023
Somalia's Ministry of Sports Minister Mohamed Barre pledged to hold those responsible for what he termed as the "misrepresentation and embarrassment" of the country. The controversy intensified amid allegations of favouritism involving Abukar's potential familial connection to… pic.twitter.com/WxXjWWeVQW
— Somalia Live Update (@HassanIstiila) August 2, 2023