തോമസ് കപ്പില്‍ ഇന്ത്യന്‍ ചരിതം; കന്നിക്കിരീടം
|കരുത്തരായ ഇന്തോനേഷ്യയെ കീഴടക്കിയാണ് ഇന്ത്യൻ സംഘം കന്നി തോമസ് കപ്പ് ബാഡ്മിന്റൺ കിരീടത്തില്‍ മുത്തമിട്ടത്
ബാങ്കോക്ക്: ബാഡ്മിന്റണിൽ ഇന്ത്യൻ ചരിത്രം. കരുത്തരായ ഇന്തോനേഷ്യയെ കീഴടക്കിയാണ് ഇന്ത്യൻ സംഘത്തിന് കന്നി തോമസ് കപ്പ് ബാഡ്മിന്റൺ കിരീടം. രണ്ട് സിംഗിൾസും ഡബിൾസുമടക്കം ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ ഏകപക്ഷീയമായി വരുതിയിലാക്കുകയായിരുന്നു.
ആദ്യ സിംഗിൾസിൽ ലക്ഷ്യ സെൻ ഗംഭീര തിരിച്ചുവരവിലൂടെയാണ് വിജയം പിടിച്ചെടുത്തത്. മെൻസ് സിംഗിൾസിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ ഇന്തോനേഷ്യയുടെ ആന്റണി ജിന്റിങ്ങിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമാണ് ലക്ഷ്യയുടെ ഗംഭീര തിരിച്ചുവരവ്. ആദ്യ ഗെയിമിൽ എട്ടു പോയിന്റ് മാത്രം നേടിയ താരം അടുത്ത രണ്ട് ഗെയിമിലും തകർപ്പൻ പ്രകടനം പുറത്തെടുത്താണ് വിജയം പിടിച്ചെടുത്തത്. സ്‌കോർ നില 21-8, 17-21, 16-21.
തൊട്ടുപിന്നാലെ ഇന്ത്യ പ്രതീക്ഷിച്ച ജയമാണ് സാത്വിക് സൈറാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം നേടിയത്. ഇന്ത്യയുടെ ഒന്നാം നമ്പർ ടീമായ ഇവർ മുഹമ്മദ് അഹ്‌സൻ-കെവിൻ സഞ്ജയ സഖ്യത്തിനെതിരെ 18-21, 23-21, 21-19 എന്ന സ്‌കോറിനാണ് തോൽപിച്ചത്. ഇത്തവണയും ആദ്യ ഗെയിം നഷ്ടമായ ശേഷം ശക്തമായ തിരിച്ചുവരവായിരുന്നു ടീമിന്റേത്.
മൂന്നാമത്തെ മത്സരം താരതമ്യേനെ ഇന്ത്യയ്ക്ക് അനായാസമായിരുന്നു. ടൂർണമെന്റിൽ ഉടനീളം ഉജ്ജ്വല ഫോമിലുള്ള കിഡംബി ശ്രീകാന്ത്. കാര്യമായ പ്രതിരോധം തീർക്കാൻ ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിക്കായില്ല. മത്സരം 15-21, 21-23 സ്‌കോറിനാണ് മത്സരം ശ്രീകാന്ത് പിടിച്ചെടുത്തത്.
73 വർഷം പഴക്കമുള്ള തോമസ് കപ്പ് ടൂർണമെന്റിൽ ഇതാദ്യമായാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് അർഹത നേടുന്നത്. 1952ലും 1955ലും 1979ലും ഇന്ത്യ സെമിവരെ എത്തിയെങ്കിലും ഫൈനലിലേക്ക് കടക്കാനായിരുന്നില്ല. സെമി ഫൈനലിൽ അഞ്ചു തവണ ചാംപ്യന്മാരായ മലേഷ്യയെയും മുൻ ചാംപ്യന്മാരായ ഡെന്മാർക്കിനെയും തോൽപിച്ചാണ് തോൽപിച്ചായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശനം.
Summary: Badminton, Thomas Cup final: India become champions as Lakshya, Satwik-Chirag, Srikanth win