ലമീൻ യമാലിന് 2278 കോടിയുടെ വമ്പൻ ഓഫർ; തള്ളിയെന്ന് ബാഴ്‌സ
|ലാമിൻ യമാൽ ഇനിയും ഏറെക്കാലം ബാഴ്സയില്‍ തന്നെ തുടരുമെന്ന് ബാഴ്സ സ്പോര്‍ടിങ് ഡയറക്ടർ ഡെക്കോ
ബാഴ്‌സലോണയുടെ സ്പാനിഷ് യങ് സെൻസേഷൻ ലമീൻ യമാലിനായി 270 മില്യൺ യൂറോയുടെ വമ്പൻ ഓഫറുമായി ഒരു ക്ലബ്ബ് രംഗത്തുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ക്ലബ് പ്രസിഡന്റ് ജൊവാൻ ലപ്പോർട്ട. എന്നാൽ ബാഴ്‌സ ഈ ഓഫർ നിരസിച്ചെന്ന് ലപ്പോർട്ട പ്രതികരിച്ചു. ഓഫറുമായെത്തിയ ക്ലബ്ബ് ഏതാണെന്ന് ലപ്പോർട്ട വെളിപ്പെടുത്തിയില്ല.
എന്നാൽ ഇത് പി.എസ്.ജിയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ക്ലബ്ബ് വിട്ടതോടെ താരത്തിന് പകരക്കാരനെ അന്വേഷിച്ച് വരികയാണ് പി.എസ്.ജി. യമാലിനായും ക്ലബ്ബ് വലവിരിച്ചിരുന്നു. അതേ സമയം ലാമിൻ യമാൽ ഏറെക്കാലം ടീമിൽ തുടരുമെന്ന സൂചന ബാഴ്സലോണ സ്പോര്‍ടിങ് ഡയറക്ടർ ഡെക്കോ നൽകി.
''കുറേ വർഷം കൂടി ലാമിൻ ടീമിന്റെ മുഖമായി തുടരും. ലാമിനെ മെസിയുമായോ മറ്റാരെങ്കിലുമായോ താരതമ്യം ചെയ്യാൻ ഞാൻ മുതിരുന്നില്ല. പക്ഷെ അയാൾ ഞങ്ങൾക്കൊപ്പം ഏറെക്കാലം തുടരുമെന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്''- ഡെക്കോ പറഞ്ഞു.