Sports
ചെൽസി ആഴ്സനലിൽ നിന്ന് ചില പാഠങ്ങൾ പഠിക്കേണ്ടതുണ്ട്
Sports

ചെൽസി ആഴ്സനലിൽ നിന്ന് ചില പാഠങ്ങൾ പഠിക്കേണ്ടതുണ്ട്

Web Desk
|
2 May 2023 2:55 PM GMT

ഈ സീസണിൽ മോശം ഫോമിൽ വലയുകയാണ് ചെൽസി

ഈ സീസണിൽ മോശം ഫോമിൽ വലയുകയാണ് മുൻ പ്രീമിയർ ലീ​ഗ് ചാമ്പ്യൻമാർ. പ്രീമിയർ ലീ​ഗിൽ‍ 32-മത്സരങ്ങളിൽ നിന്ന് 39- പോയിന്റുമായി 12-ാം സ്ഥാനത്താണ് ചെൽസി. ഇത്തരം ഒരു അവസ്ഥയിൽ അടുത്ത സീസണിലിലെങ്കിലും തിരിച്ചു വരണെങ്കിൽ ചെൽസി ആഴ്സനലിൽ നിന്ന് ചില പാഠങ്ങൾ പഠിക്കേണ്ടതായിട്ടുണ്ട്.കഴി‍ഞ കുറച്ചു വർഷങ്ങളായി പ്രീമിയർ ലീ​ഗിൽ മോശം ഫോമിൽ വലഞ ടീമായിരുന്നു ആഴ്സനൽ. എന്നാൽ കൃത്യമായ ആസൂത്രണവും കഠിനധ്വാനവും അവരെ ഈ സീസണിൽ സിറ്റിയോടൊപ്പം പ്രീമിയർ ലീ​ഗ്‍ കിരീട പോരാട്ടത്തിൽ‍ മത്സരിക്കാൻ പ്രാപ്തരാക്കിയിരിക്കുകയാണ്.

സ്വന്തം പരിശീലകനെ വിശ്വസിക്കുക

മൈക്കൽ അർട്ടേറ്റ 'പ്രക്രിയയെ വിശ്വസിക്കൂ'(Trust The Process) എന്ന പ്രസ്താവന നടത്തിയപ്പോൾ എല്ലാവരും അന്ന് പരിഹസിച്ചിരുന്നു. എന്നാൽ അന്ന് അർട്ടേറ്റയെ പരിഹസിച്ചവരൊന്നും ഇപ്പോൾ ചിരിക്കുന്നില്ല. അന്ന് അദ്ദേഹത്തിനെ വിശ്വസിച്ച മാനേജ്മെന്റിനും ആരാധകർക്കും ഈ സീസണിൽ മികച്ച വിജയങ്ങളാണ് അദ്ദേഹം തിരിച്ചു നൽകിയത്. എന്നാൽ ചെൽസി ഒരിക്കലും സ്വന്തം പരിശീലകനെ വിശ്വസിക്കാൻ ഒരുക്കമെല്ലായിരുന്നു. ചെൽസിക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ‍ തന്നെ ചാമ്പ്യൻസ് ലീ​ഗ് നേടിക്കൊടുത്ത തോമസ് ടൂഷേലിനെ ഈ സീസൺ തുടക്കത്തിലെ ചെറിയ തിരിച്ചടികൾ നേരിട്ട ഉടൻ തന്നെ ടീം പുറത്താക്കി. പിന്നീട് വന്ന ​ഗ്രഹാം പോർട്ടർക്കും കാര്യമായ സമയം നൽകാതെ ചെൽസി പുറത്താക്കി. ആരാധകരുടെ അതൃപ്തിക്കിടയിലും സീസണിന്റെ അവസാന ആഴ്‌ചകളിൽ ചെൽസിയുടെ ഫോം മാറ്റാൻ തീർച്ചയായും പോട്ടർക്ക് കഴിയുമായിരുന്നു. അതിന്റെ സൂചനകൾ ചില മത്സരങ്ങളിൽ കണ്ടിരുന്നു. പ്രീമിയർ ലീ​ഗിൽ തിരിച്ചടികൾ നേരിട്ടെങ്കിലും ചെൽസിയെ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിലേക്ക് നയിക്കാൻ പോട്ടറിനു കഴിഞ്ഞിരുന്നു.


യുവാക്കളെ വിശ്വസിക്കുക

മാർട്ടിനെല്ലിയും സാക്കയും മികച്ച പ്രകടനങ്ങളെ ഈ സീസണിൽ കാഴ്ച്ച വെക്കുന്നത്. തന്റെ പക്കലുള്ള യുവ കളിക്കാരിൽ വിശ്വസിക്കാനുള്ള അർട്ടേറ്റയുടെ സന്നദ്ധതയുടെ നേരിട്ടുള്ള ഫലം കൂടിയാണ് അവരുടെ വിജയം. കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ ജാലകങ്ങളിൽ 600 മില്യൺ പൗണ്ടാണ് ചെൽസി ചിലവഴിച്ചിരിക്കുന്നത്. മറുവശത്ത് വർഷങ്ങളായി ഏറ്റവും കാര്യക്ഷമമായി നിർമ്മിച്ച ഒരു സ്ക്വാഡാണ് ആഴ്സണലിനുള്ളത്. ഇതുപോലെ കളിക്കാരെ വാർത്തെടുക്കാൻ ചെൽസി തയ്യാറാകണം.


ആരാധകരെ വിശ്വസിക്കുക

ടീം മോശം ഫോമിൽ വലയുമ്പോൾ ആരാധകർ അതൃപ്തി പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ആരാധകർ തിരിച്ചുവരാൻ അധികം സമയമെടുക്കില്ല. വർഷങ്ങളോളം, എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെ മങ്ങിയ അന്തരീക്ഷത്തിന്റെ പേരിൽ ആഴ്‌സണലിനെ വിമർശിച്ചിരുന്നു. ​ഗണ്ണേഴ്സിനൊപ്പം ആരാധകർ എപ്പോഴും ഉച്ചത്തിലും എണ്ണത്തിലും യാത്ര ചെയ്തിട്ടുണ്ടെങ്കിലും, അവരുടെ മത്സരങ്ങളിൽ ആരാധക പിന്തുണ ഇല്ലെന്ന ആരോപണങ്ങളിൽ പലപ്പോഴും ചില സത്യമുണ്ടായിരുന്നു. എന്നാൽ ഈ സീസണിൽ ആഴ്‌സണലിന്റെ ആരാധക പിന്തുണ വളരെ മികച്ചതായിരുന്നു. സ്വന്തം മെെതാനത്തെ ആരാധക അന്തരീക്ഷം വർഷം മുഴുവനും മനോഹരമായിരുന്നു. ഇപ്പോൾ ചില തിരിച്ചടികൾ ചെൽസി നേരിടുന്നുണ്ടെങ്കിലും സ്വന്തം ആരാധകരെ വിശ്വസിച്ച് മുന്നോട്ട് പോയാൽ ടീമിന് തീർച്ചയായും ഉടൻ തന്നേ തിരിച്ചു വരാനാകും.

Similar Posts