'ആ തെറ്റായ തീരുമാനത്തിൽ ഞാൻ ശരിക്കും ഖേദിക്കുന്നു'; ഹർഡിൽസ് വിവാദത്തില്‍ ജ്യോതി യർരാജിനോട് ക്ഷമ ചോദിച്ച് ചൈനീസ് താരം
|100 മീറ്റർ ഹർഡിൽസില്‍ ചൈനീസ് താരത്തിന്റെ ഫാൾസ് സ്റ്റാർട്ടാണെന്ന് കണ്ടെത്തിയതോടെ ഇന്ത്യക്ക് ലഭിച്ച വെങ്കലം വെള്ളിയായി മാറുകയായിരുന്നു
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്റെ എട്ടാം ദിനം അത്ലറ്റിക്സിൽ ഇന്ത്യ മെഡലുകൾ വാരിക്കൂട്ടിയ ദിവസമായിരുന്നു. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് വനിതകളുടെ 100 മീറ്റർ ഹർഡിൽസ് ഫൈനലായിരുന്നു. ആദ്യം ഇന്ത്യക്ക് ലഭിച്ചത് വെങ്കലമായിരുന്നെങ്കിലും പിന്നീടത് വെള്ളിയായി മാറുകയായിരുന്നു. ചൈനീസ് താരത്തിന്റെ ഫാൾസ് സ്റ്റാർട്ടാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ പ്രതിഷേധം ഉയർന്നതോടെയാണ് റീപ്ലേകൾ പുനപരിശോധിച്ചത്. എന്നാൽ തെറ്റ് തന്റെ തന്റെ ഭാഗത്താണെന്നും മാപ്പ് ചോദിക്കുന്നതായും ചൈനീസ് താരം യാനി വു പറഞ്ഞു.
'തന്നെ അയോഗ്യനാക്കാനുള്ള ഒഫീഷ്യലുകളുടെ തീരുമാനത്തെ താൻ മാനിക്കുന്നു എന്നെ പിന്തുണച്ച സുഹൃത്തുക്കളും അത്ലറ്റുകളും ക്ഷമിക്കണം, റഫറിയുടെ അന്തിമ തീരുമാനത്തെയും നിയമങ്ങളെയും ഞാൻ മാനിക്കുന്നു. എന്റെ സ്റ്റാർട്ടിംഗ് ടെക്നിക് മെച്ചപ്പെടുത്തേണ്ടതുണ്ട്. ഫൈനൽ ജയിക്കാൻ ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു. പക്ഷേ തുടക്കം പാളിപ്പോയി. ഇന്ത്യൻ താരം ജ്യോതി യർരാജിനോടാണ് ആ തെറ്റായ തീരുമാനത്തിൽ ഞാൻ ശരിക്കും ഖേദിക്കുന്നു'. ചൈനീസ് സോഷ്യൽ മീഡിയ വെബ്സൈറ്റ് വെയ്ബോയിൽ വു എഴുതി.'
മത്സരം ലേൻ നാലിലായിരുന്നു വൂ, ജ്യോതി അഞ്ചിലും. വെടിയൊച്ച മുമ്പ് തന്നെ വൂ കുതിച്ചു. ഇത് തൊട്ടടുത്തുനിന്ന ജ്യോതിയിലും ഇളക്കമുണ്ടാക്കി. തുടർന്ന് രണ്ടുപേരെയും അയോഗ്യരാക്കി. തുടർന്ന് ചർച്ചകൾക്കൊടുവിൽ ജ്യോതിക്കും വൂവിനും മത്സരിക്കാൻ അനുമതി നൽകുകയായിരുന്നു. മത്സരം പൂർത്തിയാവുമ്പോൾ ചൈനയുടെ ലിൻ യുവേയ് (12.74) ഒന്നും യാനി വൂ (12.77) രണ്ടും ജ്യോതി (12.91) സ്ഥാനത്ത് ഫിനിഷ് ചെയ്തു.Also Read -ബോക്സിങ്ങിൽ ഫൈനലിലേക്ക് ഇടിച്ചുകയറി ലവ്ലിന; ഒളിമ്പിക്സ് യോഗ്യതജ്യോതി നിരാശ പ്രകടിപ്പിച്ച് പ്രതിഷേധം തുടർന്നതോടെ ഒഫീഷ്യലുകൾ റീപ്ലേകൾ തുടർച്ചയായി പരിശോധിച്ച് വൂ ആണ് കുറ്റക്കാരിയെന്ന തീർപ്പ് കൽപ്പിക്കുകയും അയോഗ്യയാക്കുകയുമായിരുന്നു. നാലാം സ്ഥാനത്തായിരുന്നു ജപ്പാന്റെ തനക യൂമിക്ക് വെങ്കലവും ലഭിച്ചു.
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലം നേടി. ഒരു ഘട്ടത്തിൽ പിറകിൽ പോയ വിദ്യ അവസാന നിമിഷം കുതിപ്പ് നടത്തി മൂന്നാമത് ഫിനിഷ് ചെയ്യുകയായിരുന്നു. നിലവില്‍ 13 സ്വര്‍ണവും 24 വെള്ളിയും 25 വെങ്കലുമായി 62 മെഡലുകളോടെ നാലാം സ്ഥാനത്താണ് ഇന്ത്യ.