Sports
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണം; ഭാരോദ്വഹനത്തിൽ സ്വർണമുയർത്തി അചിന്ദ ഷൂലി
Sports

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണം; ഭാരോദ്വഹനത്തിൽ സ്വർണമുയർത്തി അചിന്ദ ഷൂലി

Web Desk
|
1 Aug 2022 1:00 AM GMT

313 കിലോ ഉയർത്തിയ അചിന്ദ ഷൂലി ഗെയിംസ് റെക്കോർഡോടെയാണ് സ്വർണം നേടിയത്.

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. ഭാരോദ്വഹനത്തിൽ പുരുഷൻമാരുടെ 73 കിലോ വിഭാഗത്തിൽ അചിന്ദ ഷൂലിയാണ് സ്വർണം നേടിയത്. 313 കിലോ ഉയർത്തിയ അചിന്ദ ഷൂലി ഗെയിംസ് റെക്കോർഡോടെയാണ് സ്വർണം നേടിയത്. പുരുഷൻമാരുടെ 67 കിലോ വിഭാഗത്തിൽ ജറമി ലാൽറിനുംഗയും നേരത്തെ സ്വർണം നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഇന്ന് മൂന്ന് മെഡൽ പോരാട്ടങ്ങളാണുള്ളത്. പുരുഷൻമാരുടെ 50 മീറ്റർ ഫ്രീസ്‌റ്റൈൽ പാരാ സ്വിമ്മിങ്, ഭാരോദ്വഹനത്തിൽ 81 കിലോ പുരുഷ വിഭാഗം, 71 കിലോ വനിതാ വിഭാഗം എന്നിവയിലാണ് മത്സരങ്ങൾ. മൂന്നു സ്വർണം അടക്കം ആറു മെഡലുകൾ നേടിയ ഇന്ത്യ മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് . 18 സ്വർണവുമായി ആസ്‌ത്രേലിയയാണ് ഒന്നാമത്

പാരാ വിഭാഗം പുരുഷൻമാരുടെ 50 മീറ്റർ ഫ്രീ സ്‌റ്റൈൽ നീന്തലിൽ നിരഞ്ജൻ മുകുന്തൻ, സായുഷ് നാരായൺ യാദവ് എന്നിവരാണ് ഫൈനലിൽ മത്സരിക്കുന്നത്.. യോഗ്യതാ റൗണ്ടിൽ 32.36 സെക്കൻഡിൽ ഫിനിഷ് ചെയ്ത സായുഷ് നാരായൺ യാദവിലാണ് ഇന്ത്യയുടെ പ്രതീക്ഷ. പുരുഷൻമാരുടെ 81 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ അജയ് സിങ് മത്സരിക്കും. കോമൺവെൽത്ത് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് ജൂനിയർ തലത്തിൽ രണ്ടു തവണ സ്വർണ മെഡൽ നേടിയ താരമാണ് അജയ് സിങ്. വനിതകളുടെ 71 കിലോ വിഭാഗത്തിൽ ഹർജിന്ദർ കൗറാണ് ഇറങ്ങുന്നത്. കഴിഞ്ഞ വർഷം നടന്ന കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ ജേതാവാണ് ഹർജിന്ദർ. ടേബിൾ ടെന്നീസ് സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളി നൈജീരിയയാണ്.

Similar Posts