ഒരു പന്തുപോലും എറിയാതെ ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു; ഇന്ത്യൻ മണ്ണിൽ 91 വർഷത്തിന് ശേഷം ആദ്യം
|ന്യൂസിലാൻഡ്-അഫ്ഗാനിസ്താൻ മത്സരമാണ് ഉപേക്ഷിച്ചത്.
ഗ്രേറ്റർ നോയിഡ: അഫ്ഗാനിസ്താൻ-ന്യൂസിലാൻഡ് മത്സരം ഒരു പന്തുപോലുമെറിയാതെ ഉപേക്ഷിച്ചതോടെ നാണക്കേടിൽ ഇന്ത്യ. ഗ്രേറ്റർ നോയിഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്പോർട്സ് കോംപ്ലക്സായിരുന്നു മത്സരത്തിനായി തെരഞ്ഞെടുത്തത്. മോശം കാലാവസ്ഥയെ തുടർന്ന് അഞ്ചാം ദിനവും ഒരു പന്തുപോലും എറിയാനായില്ല. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ 91 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ മത്സരം ഉപേക്ഷിക്കുന്നത്. ഏഷ്യയിൽ ഇതിന് മുൻപായി ഒരു പന്തുപോലുമെറിയാതെ ഉപേക്ഷിച്ചത് ഒരു തവണയായിരുന്നു. 1998ൽ ഫൈസലാബാദിൽ പാകിസ്താൻ-സിംബാബ് വെ മത്സരമായിരുന്നു ഇത്തരത്തിൽ ഉപേകഷിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏഴ് ടെസ്റ്റുകളാണ് ഇത്തരത്തിൽ ഉപേക്ഷിച്ചത്.
🚨HISTORY CREATED IN NOIDA...!!!
— Mufaddal Vohra (@mufaddal_vohra) September 13, 2024
- Afghanistan Vs New Zealand becomes the first ever Test in 91 years to be abandoned completely without a single ball being bowled due to rain. 🤯 pic.twitter.com/RVnVRjqBzH
ഇന്ന് സ്റ്റേഡിയത്തിന്റെ സാഹചര്യം വിലയിരുത്തിയ അമ്പയർമാർ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചത് ബിസിസിഐക്കും നാണക്കേടായി. പിച്ചിലും സംഘാടനത്തിലുമുള്ള അതൃപ്തി അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് നേരത്തെ പരസ്യമാക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രതിസന്ധി കാരണം അഫാഗാനിൽ കളിക്കാൻ ന്യൂസിലാൻഡ് വിസമ്മതിച്ചതോടെയാണ് നിഷ്പക്ഷ വേദിയെന്ന നിലയിൽ ഇന്ത്യയിൽ ടെസ്റ്റ് മത്സരം നടത്താൻ തീരുമാനിച്ചത്. ആദ്യദിനം മുതൽ മഴയായതിനാൽ കളി നടത്താനായില്ല. ഡ്രൈനേജ് സംവിധാനവും മോശമായതോടെ ഗ്രൗണ്ട് മത്സരത്തിന് സജ്ജമാകാതെ വന്നു. എന്നാൽ രണ്ടാംദിനം മഴ മാറിനിന്നെങ്കിലും ഗ്രൗണ്ട്് സജ്ജമാകാതെ വന്നതോടെ വ്യാപക വിമർശനമുയർന്നു. ഗ്രൗണ്ടിലെ ചെറിയ വെള്ളക്കെട്ട് പോലും ഒഴിവാക്കാൻ ഗ്രൗണ്ട് സ്റ്റാഫിനായില്ല.