Cricket
24 ഫോർ, 10 സിക്‌സർ; കടുവകളെ വരിഞ്ഞുമുറുക്കി ഇഷാൻ കിഷന്റെ ഇരട്ട സെഞ്ച്വറി
Cricket

24 ഫോർ, 10 സിക്‌സർ; കടുവകളെ വരിഞ്ഞുമുറുക്കി ഇഷാൻ കിഷന്റെ ഇരട്ട സെഞ്ച്വറി

Web Desk
|
10 Dec 2022 9:14 AM GMT

തുടക്കത്തിൽ ഓപ്പണർ ശിഖർ ധവാനെ ( 8 പന്തിൽ 3 റൺസ്) മെഹിദി ഹസ്സൻ എൽബിയിൽ പുറത്താക്കിയത് നിരാശ പടർത്തിയെങ്കിലും ഇഷാൻ കിഷനും വിരാട് കോലിയും ഇന്ത്യയെ മുന്നോട്ട് നയിച്ചു

ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷന് ഇരട്ട സെഞ്ച്വറി. 126 പന്തിൽ ഇരട്ടസെഞ്ചറി നേടിയ ഇഷാൻ 24 ഫോറും 10 സിക്‌സറും അടിച്ച് ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചു. കടുവകൾക്കെതിരെ ആക്രമണം അഴിച്ചുവിട്ട ഇഷാൻ ബോളർമാരെ നിരന്തരം പ്രതിരോധത്തിലാക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതോടെ ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്ററായി ഇഷാൻ കിഷൻ ചരിത്രം സൃഷ്ടിച്ചു.

തുടക്കത്തിൽ ഓപ്പണർ ശിഖർ ധവാനെ ( 8 പന്തിൽ 3 റൺസ്) മെഹിദി ഹസ്സൻ എൽബിയിൽ പുറത്താക്കിയത് നിരാശ പടർത്തിയെങ്കിലും ഇഷാൻ കിഷനും വിരാട് കോലിയും ഇന്ത്യയെ മുന്നോട്ട് നയിച്ചു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 35 ഓവർ പിന്നിടുമ്പോൾ ഒന്നിന് 299 എന്ന മികച്ച നിലയിലെത്തി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ബംഗ്ലാദേശ് ഇന്ത്യയെ വൈറ്റ്വാഷ് ചെയ്യാനാണ് ഇറങ്ങിയിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ ഒരു മത്സരമെങ്കിലും ജയിക്കണമെന്ന വാശിയോടെയാണ് ഇന്ത്യൻ കുതിപ്പ്. രോഹിത് ശർമ്മ പരിക്കേറ്റ് മടങ്ങിയതിനാൽ കെ.എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. പരിക്കിനെ തുടർന്ന് ദീപക് ചഹാറും പുറത്തായി. ഈ ഒഴിവിലേക്കാണ് ഓപ്പണറായി ഇഷാൻ കിഷനെയും ബോളിംഗ് സെക്ഷനിലേക്ക് കുൽദീപ് യാദവിനെയും ഇന്ത്യ എത്തിച്ചത്. റിഷഭ് പന്ത് ഇന്നത്തെ മത്സരത്തിലും ടീമിന് പുറത്താണ്. എട്ട് വിക്കറ്റ് നഷടത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ 409 റൺസ് നേടിയിട്ടുണ്ട്.

Similar Posts