'അഞ്ച് മിനിറ്റിനുള്ളിൽ എന്റെ ഇംഗ്ലീഷ് തീരും': ചിരി പടർത്തി അഫ്ഗാൻ നായകന്റെ കമന്റ്
|ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണിതെന്ന് പറഞ്ഞായിരുന്നു അഫ്ഗാന്‍ ക്യാപ്റ്റന്‍ മീഡിയ റൂമിലേക്ക് നബി കയറി വന്നതുതന്നെ.
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം കുറവാണെന്ന തമാശരൂപത്തിൽ അവതരിപ്പിച്ച് അഫ്ഗാനിസ്താൻ നായകൻ മുഹമ്മദ് നബി. ട്വന്റി-20 ലോകകപ്പില്‍ സ്‌കോട്ട്‌ലന്റിനെതിരായ വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴായിരുന്നു നബിയുടെ ചിരിപടര്‍ത്തിയ കമന്റ്.
ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണിതെന്ന് പറഞ്ഞായിരുന്നു അഫ്ഗാന്‍ ക്യാപ്റ്റന്‍ മീഡിയ റൂമിലേക്ക് നബി കയറി വന്നതുതന്നെ. എത്ര ചോദ്യങ്ങളുണ്ട് എന്നായിരുന്നു അടുത്ത സംശയം. അഞ്ചു മിനിറ്റിനുള്ളില്‍ തന്റെ ഇംഗ്ലീഷ് തീരുമെന്നും നബി തമാശയായി പറഞ്ഞു. ഇതോടെ മീഡിയാ റൂമില്‍ കൂട്ടച്ചിരി ഉയര്‍ന്നു.
സ്‌കോട്ട്‌ലാന്‍ഡിനെതിരായ കളി ആരംഭിക്കുന്നതിന് മുന്‍പ് ദേശിയ ഗാനം പാടവെ നബി കണ്ണീരണിഞ്ഞിരുന്നു. അഫ്ഗാന്‍ ജനതയുടെ മുഖത്ത് ചിരി കൊണ്ടുവരാനാണ് ലോകകപ്പില്‍ തങ്ങള്‍ ശ്രമിക്കുക എന്നാണ് മത്സരത്തിന് മുന്‍പ് നബി പറഞ്ഞത്. ഐസിസിയുടെ ഒരു പ്രധാന ടൂര്‍ണമെന്റില്‍ രാജ്യത്തെ ആദ്യമായാണ് നബി നയിക്കുന്നത്. ഈ വര്‍ഷം ആദ്യം റാഷിദ് ഖാന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് നബിയെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്.
ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന് 130 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് അടുത്തെത്താന്‍ പോലും സ്‌കോട്ട്‌ലന്‍ഡിനായില്ല. 190 റണ്‍സ് മറികടക്കാന്‍ ഇറങ്ങിയ സ്‌കോട്ട്‌ലാന്റിന് 10.2 ഓവറില്‍ 60 റണ്‍സെടുക്കാനെ ആയുള്ളൂ.
"5 mint main meri English Khatam hojye gi"😂#T20WorldCup2021 pic.twitter.com/ugbmHFLeL4
— Abdul Wahab (@abdulwahabdr02) October 26, 2021