Cricket
അഫ്രീദിയും അക്മലും വീണു:  യുഎസ് മാസ്റ്റേഴ്‌സ് ടി10 ലീഗിൽ മികച്ച പ്രകടനവുമായി ശ്രീശാന്ത്‌
Cricket

'അഫ്രീദിയും അക്മലും വീണു': യുഎസ് മാസ്റ്റേഴ്‌സ് ടി10 ലീഗിൽ മികച്ച പ്രകടനവുമായി ശ്രീശാന്ത്‌

Web Desk
|
26 Aug 2023 2:08 PM GMT

ന്യൂയോർക്ക് വാരിയേഴ്‌സിനെതിരായ മത്സരത്തിൽ മോറിസ് വിൽ താരമായ ശ്രീശാന്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് ഓവറിൽ 25 റൺസ് വിട്ടുകൊടുത്തായിരുന്നു ശ്രീശാന്തിന്റെ പ്രകടനം.

ന്യൂയോർക്ക്: യു.എസ് മാസ്റ്റേഴ്‌സ് ടി10 ലീഗിൽ മികച്ച പ്രകടനവുമായി മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. ന്യൂയോർക്ക് വാരിയേഴ്‌സിനെതിരായ മത്സരത്തിൽ മോറിസ് വിൽ താരമായ ശ്രീശാന്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് ഓവറിൽ 25 റൺസ് വിട്ടുകൊടുത്തായിരുന്നു ശ്രീശാന്തിന്റെ പ്രകടനം.

ശ്രീയുടെ തകർപ്പൻ സ്‌പെല്ലിൽ മുൻ പാക് താരങ്ങളായ കംറാൻ അക്മൽ, ഷാഹീദ് അഫ്രീദി, ഉമൈദ് ആസിഫ് എന്നിവർക്ക് അടിതെറ്റി. കംറാൻ അക്മലായിരുന്നു ആദ്യത്തെ ഇര. ശ്രീയുടെ പന്ത് ഉയർത്തിയടിക്കാൻ ശ്രമിച്ച അക്മലിന് പിഴച്ചപ്പോൾ ഹർഭജൻ സിങിന്റെ കൈകളിൽ അവസാനിക്കുകയായിരുന്നു.

മുൻ ദക്ഷിണാഫ്രിക്കൻ താരം റിച്ചാർഡ് ലെവിയുടെ റൺഔട്ടിലും ശ്രീശാന്ത് പങ്കാളിയായി. എട്ട് പന്തിൽ 23 റൺസായിരുന്നു അക്മല്‍ നേടിയത്. എന്നാല്‍ ശ്രീശാന്തിന്റെ പ്രകടനം ടീമിന്റെ രക്ഷക്കെത്തിയില്ല. ആദ്യം ബാറ്റു ചെയ്ത ന്യൂയോർക്ക് വാരിയേഴ്സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 139 റൺസ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുക്കാനേ മോറിസ്‍വിൽ യൂണിറ്റിക്ക് സാധിച്ചുള്ളൂ. 14 പന്തിൽ 38 റൺസെടുത്ത ന്യൂയോർക്ക് ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖാണ് ടോപ് സ്കോറർ.

Related Tags :
Similar Posts