Cricket
കോഹ്‍ലിയുടെ വാക്കുകള്‍ നിരാശപ്പെടുത്തി, അതില്‍ തെളിഞ്ഞത് ഇന്ത്യന്‍ മനോഭാവം: അജയ് ജഡേജ
Cricket

കോഹ്‍ലിയുടെ വാക്കുകള്‍ നിരാശപ്പെടുത്തി, അതില്‍ തെളിഞ്ഞത് ഇന്ത്യന്‍ മനോഭാവം: അജയ് ജഡേജ

Web Desk
|
28 Oct 2021 10:31 AM GMT

ഇന്ത്യ കളിയെ സമീപിച്ച വിധമാണ് ഇതിലൂടെ വ്യക്തമാകുന്നത്. അദ്ദേഹം പറഞ്ഞു

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യന്‍ ടീമിന് ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. മത്സര ശേഷം നായകന്‍ വിരാട് കോഹ്‍ലി പറഞ്ഞ വാക്കുകള്‍ തന്നെ നിരാശപ്പെടുത്തിയെന്നും ആ വാക്കുകള്‍ ഇന്ത്യയുടെ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്നുമുള്ള പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.

രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യ സമ്മര്‍ദത്തിലായി എന്നാണ് വിരാട് കോഹ്‍ലി മത്സരശേഷം പറഞ്ഞത്. എന്നാല്‍, രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍ പിന്നിലാവുമോ ഇന്ത്യന്‍ ടീം? വിരാട് കോഹ്‍ലിയെപ്പോലൊരു താരം ക്രീസില്‍ തുടരുമ്പോള്‍ കളി അവിടെ അവസാനിക്കുക അസാധ്യമാണ്. അജയ് ജഡേജ പറഞ്ഞു.

രണ്ട് പന്ത് പോലും നേരിടുന്നതിന് മുമ്പേ ഇന്ത്യ പിന്നോട്ട് പോയതായി ചിന്തിച്ചാല്‍ എങ്ങനെ ശരിയാവും. ഇന്ത്യ കളിയെ സമീപിച്ച വിധമാണ് ഇതിലൂടെ വ്യക്തമാകുന്നത്. അദ്ദേഹം പറഞ്ഞു. പാകിസ്താനെതിരെ ഇന്ത്യയുടെ ടോപ് സ്‌കോർ നേടിയത് വിരാട് കോഹ്‍ലിയാണ്.

49 പന്തില്‍ നിന്ന് 57 റണ്‍സാണ് കോഹ്‍ലി നേടിയത്. എന്നാല്‍ താരത്തിന് പിന്തുണ നല്‍കാന്‍ മറ്റൊരു ബാറ്റ്സ്മാനുമായില്ല. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് കണ്ടെത്താനായത്. 10 വിക്കറ്റിന്‍റെ തോല്‍വിയാണ് മത്സരത്തില്‍ ഇന്ത്യക്ക് നേരിടേണ്ടിവന്നത്.

Similar Posts