വെടിക്കെട്ട് പ്രകടനവുമായി റസൽ: വമ്പൻ ജയവുമായി ജമൈക്ക
|ജമൈക്ക തല്ലാവാഹും സെയിന്റ് ലൂസിയ കിങ്സും തമ്മിലെ മത്സരത്തിലായിരുന്നു ജമൈക്കൻ താരമായ റസലിന്റെ തകർപ്പൻ ഇന്നിങ്സ്. 14 പന്തിൽ ആറ് സിക്സറുകളും മൂന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിങ്സ്.
കരീബിയൻ പ്രീമിയർ ലീഗിൽ(സിപിഎല്‍) വെടിക്കെട്ട് പ്രകടനവുമായി വെസ്റ്റ്ഇൻഡീസിന്റെ ആൻഡ്രെ റസൽ. ജമൈക്ക തല്ലാവാഹും സെയിന്റ് ലൂസിയ കിങ്സും തമ്മിലെ മത്സരത്തിലായിരുന്നു ജമൈക്കൻ താരമായ റസലിന്റെ തകർപ്പൻ ഇന്നിങ്സ്. 14 പന്തിൽ ആറ് സിക്സറുകളും മൂന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിങ്സ്. 18ാം ഓവറിലായിരുന്നു റസൽ ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയത് തന്നെ.
അപ്പോൾ ടീം സ്കോർ 199ന് മൂന്ന് എന്ന നിലയിൽ. നേരിട്ട ആദ്യ പന്ത് തന്നെ റസൽ സിക്സർ പായിച്ച് നയം വ്യക്തമാക്കി. ആ ഓവറിൽ തന്നെ നാല് സിക്സറുകൾ റസൽ കണ്ടെത്തി. 32 റൺസും. 20 ഓവർ പൂർത്തിയായപ്പോൾ ജമൈക്കയുടെ ഇന്നിങ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 എന്ന കൂറ്റൻ സ്കോറും. റസലിനെ പുറത്താക്കാനുമായില്ല. മറുപടി ബാറ്റിങിൽ സെയിന്റ് ലൂസിയക്ക് ഒരു ഘട്ടത്തിൽപോലും വെല്ലുവിളി ഉയർത്താനായില്ല.
17.1 ഓവറിൽ 135 റൺസിന് എല്ലാവരും കളം വിട്ടു. 120 റൺസിന്റെ വമ്പൻ ജയമാണ് ജമൈക്ക സ്വന്തമാക്കിയത്. സി.പി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു ജമൈക്കയുടെത്. ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറിയും റസലിന്റെ പേരിലായി. 2019ൽ 15 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കയുടെ ജീൻപോൾ ഡുമിനിയുടെ പേരിലായിരുന്നു വേഗമേറിയ സി.പി.എല്‍ അർദ്ധ സെഞ്ച്വറി. റസലിനെ കളിയിലെ താരമായും തെരഞ്ഞെടുത്തു.
Andre Russell has scored a fifty from just 14 balls the fastest of the CPL history. And he scored 48 runs through boundaries.#AndreRussell #Russell #CPL#CPL21 #CPL2021 #CPLT20 pic.twitter.com/M1hqPdMfSF
— ABDULLAH NEAZ (@AbdullahNeaz) August 28, 2021