ഗ്ലെൻ മഗ്രാത്തിന് കോവിഡ്: ഭാര്യക്ക് ആദരമർപ്പിച്ചുള്ള പിങ്ക് ടെസ്റ്റിന്റെ ഭാഗമാവില്ല
|മഗ്രാത്തിൻ്റെ മരണപ്പെട്ട ഭാര്യ ജെയിന് ആദരവർപ്പിച്ചാണ് സിഡ്നി ടെസ്റ്റ് നടത്തുന്നത്.
ഓസീസ് മുൻ താരം ഗ്ലെൻ മഗ്രാത്തിനു കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആഷസ് പരമ്പരയിലെ നാലാം മത്സരം കാണാൻ മഗ്രാത്ത് എത്തില്ല. മഗ്രാത്തിൻ്റെ മരണപ്പെട്ട ഭാര്യ ജെയിന് ആദരവർപ്പിച്ചാണ് സിഡ്നി ടെസ്റ്റ് നടത്തുന്നത്.
ജെയ്ന്‍ സ്തനാര്‍ബുദ്ദത്തെ തുടര്‍ന്നാണ് മരിക്കുന്നത്. മത്സരം കാണാൻ മഗ്രാത്ത് എത്താനിരുന്നതാണ്. എന്നാൽ, കൊവിഡ് പോസിറ്റീവായതിനാൽ അദ്ദേഹം എത്തില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. അതേസമയം നെഗറ്റീവായാൽ ടെസ്റ്റിന്റെ മൂന്നാം ദിവസം അദ്ദേഹം സ്റ്റേഡിയത്തിലെത്തിയേക്കും.
ഭാര്യയുടെ ഓര്‍മയില്‍ കാന്‍സര്‍ ബാധിതരുടെ ചികിത്സയ്ക്ക് വേണ്ടി മഗ്രാത്ത് സഹായം നല്‍കുന്നുണ്ട്. ഇത്തവണ ആഷസ് പരമ്പരയിലെ ഒരു മത്സരമാണ് പിങ്ക് ടെസ്റ്റായി കളിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മത്സരത്തിന്റെ ഭാഗമാവില്ല. സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിനത്തിന്റെ പേര് ജെയ്ന്‍ മഗ്രാത്ത് ഡേ എന്നാണ്. വിര്‍ച്വല്‍ ആയി മഗ്രാത്ത് ടെസ്റ്റിന്റെ ഭാഗമായ പരിപാടികളില്‍ പങ്കെടുക്കും.
ആദ്യ മൂന്ന് ടെസ്റ്റിലും ജയിച്ച് നേരത്തെ തന്നെ ഓസ്ട്രേലിയ ആഷസ് സ്വന്തമാക്കിയിരുന്നു. അവസാന രണ്ട് മത്സരങ്ങളും ജയിച്ച് അഭിമാനം നിലനിത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. എന്നാല്‍ ക്യാപ്റ്റന്‍ ജോ റൂട്ട്, ഡേവിഡ് മലാന്‍ എന്നിവരൊഴിച്ചാല്‍ ബാറ്റിംഗില്‍ ആരും തിളങ്ങുന്നില്ല. മൂന്ന് ടെസ്റ്റിലം വ്യത്യസ്ത ഓപ്പണര്‍മാരെ പരീക്ഷച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല.