Cricket
ഗെയിൽ ഇല്ല, എന്നിട്ടും താൽപര്യം പ്രകടിപ്പിച്ച് രണ്ട് ഫ്രാഞ്ചൈസികൾ
Cricket

ഗെയിൽ ഇല്ല, എന്നിട്ടും താൽപര്യം പ്രകടിപ്പിച്ച് രണ്ട് ഫ്രാഞ്ചൈസികൾ

Web Desk
|
1 Feb 2022 12:27 PM GMT

കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്ന ഗെയിലിന് കാര്യമായ ചലനങ്ങളുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

2022 ഐപിഎൽ ലേലത്തിനുള്ള അന്തിമ പട്ടിക പുറത്തുവിട്ടപ്പോൾ ടി20 ക്രിക്കറ്റിലെ വെടിക്കെട്ട് വീരൻ ക്രിസ് ഗെയിലിനെ ഉൾപ്പെടുത്തിയില്ല. 2022 ഐപിഎല്ലിന് ഇല്ലെന്ന് ഗെയിൽ നേരത്ത വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്ന ഗെയിലിന് കാര്യമായ ചലനങ്ങളുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നാലും ഗെയിലിനെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് രണ്ട് ഫ്രാഞ്ചൈസികൾ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ഏതെല്ലാം ടീമുകളാണ് ഗെയിലിൽ താൽപര്യം പ്രകടിപ്പിച്ചതെന്ന് വ്യക്തമല്ല. ബെൻസ്റ്റോക്ക്, മിച്ചൽ സ്റ്റാർക്ക് എന്നിവരും ഇക്കുറി ഐപിഎല്ലിന്റെ ഭാഗമാകുന്നില്ല. ഇവരെയും വിവിധ ഫ്രാഞ്ചൈസികൾ സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം ഐപിഎല്‍ കളിക്കാരുടെ ലേലത്തിന്‍റെ അന്തിമ പട്ടിക ബി.സിസിഐ പുറത്തുവിട്ടു. 590 താരങ്ങളുടെ പട്ടികയാണ് ബി.സി.സി.ഐ പ്രസിദ്ധീകരിച്ചത്. മലയാളി താരം എസ് ശ്രീശാന്തും പട്ടികയില്‍ ഇടംപിടിച്ചു. ബംഗളൂരുവില്‍ ഫെബ്രുവരി 12,13 തിയതികളിലാണ് ലേലം നടക്കുക. പതിനഞ്ചാം ഐ.പി.എല്‍ സീസണാണ് ഈ വര്‍ഷം നടക്കാനിരിക്കുന്നത്.

590 കളിക്കാരില്‍ 228 പേര്‍ കാപ്പ്ഡ് കളിക്കാരും 355 പേര്‍ അണ്‍കാപ്പ്ഡ് കളിക്കാരുമാണ്. ഐസിസിയുടെ അസോസിയേറ്റ് അംഗങ്ങളായ ടീമുകളില്‍ നിന്ന് ഏഴ് പേരും ലേലപട്ടികയില്‍ ഇടംപിടിച്ചു. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിയില്‍ 48 താരങ്ങളുണ്ട്. 1.5 കോടി അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി വിലയുള്ള 34 താരങ്ങളും ഉണ്ട്. ഇത്തവണ പത്ത് ഐപിഎല്‍ ടീമുകളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.

At least two franchises wanted Chris Gayle's name to be included in IPL mega auction list

Related Tags :
Similar Posts