'കോഹ്‌ലിയെയാണ് പേടി': തുറന്ന് പറഞ്ഞ് ആസ്‌ട്രേലിയയുടെ മാർക്കസ് സ്റ്റോയിനിസ്
|ഫെബ്രുവരി 9ന് നാഗ്‌പൂരിൽ ആദ്യ മത്സരം നടക്കും
മെല്‍ബണ്‍: ബോർഡർ-ഗവാസ്‌കർ പരമ്പരയിൽ മുൻ ഇന്ത്യൻ നായകന്‍ വിരാട് കോഹ്‌ലി ഏറ്റവും വലിയ ഭീഷണിയാകുമെന്ന് ആസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്‌റ്റോയിനിസ്. അടുത്ത മാസമാണ് ബോർഡർ-ഗവാസ്‌കർ പരമ്പര ആരംഭിക്കുന്നത്. ഫെബ്രുവരി 9ന് നാഗ്‌പൂരിൽ ആദ്യ മത്സരം നടക്കും.
ഇത്തവണ ബോർഡർ-ഗവാസ്‌കർ ട്രോഫി തോൽക്കാൻ ആസ്‌ട്രേലിയ ആഗ്രഹിക്കുന്നില്ലെന്നും, ഈ വർഷം കിരീടം വിട്ടുകൊടുക്കില്ലെന്നും സ്‌റ്റോയിനിസ് പറഞ്ഞു. കോഹ്‌ലിയെ ലോകോത്തര ബാറ്ററെന്ന് വിശേഷിപ്പിച്ച സ്‌റ്റോയിനിസ്, ഇത്തവണയും താരം ആസ്‌ട്രേലിയക്ക് ഏറ്റവും വലിയ ഭീഷണിയാകുമെന്നും വ്യക്തമാക്കി.
സ്‌പിന്നിന് അനുകൂലമായ പിച്ചുകളുള്ളതിനാല്‍ സ്വന്തം മണ്ണിൽ ഇന്ത്യയെ നേരിടുന്നത് അൽപ്പം ബുദ്ധിമുട്ടാണെന്നും എന്നാൽ ആസ്‌ട്രേലിയയ്ക്കും ശക്തമായ ടീമുണ്ടെന്നും സ്റ്റോയിനിസ് പറഞ്ഞു. സ്വന്തം മണ്ണിൽ 2014-15 പരമ്പരയ്ക്ക് ശേഷം ആസ്‌ട്രേലിയ ബോർഡർ-ഗവാസ്‌കർ ട്രോഫി തിരിച്ചുപിടിച്ചിട്ടില്ല. ആസ്‌ട്രേലിയൻ മണ്ണിൽ രണ്ട് തവണയും ഇന്ത്യൻ മണ്ണിൽ ഒരു തവണയും അവർ ട്രോഫി കൈവിട്ടു.
ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഓസീസിനെതിരെ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുമുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സ്ക്വാഡ് ഇങ്ങനെ: രോഹിത് ശർമ, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രെയസ് ഐയ്യർ, കെ.എസ് ഭാരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവിന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്ഘട്, സൂര്യകുമാർ യാദവ്